നിർമാണം പുരോഗമിക്കുന്ന അബുദാബി ബാപ്‌സ് ഹിന്ദുക്ഷേത്രം വിവിധ സ്ഥാനപതിമാർ സന്ദർശിക്കുന്നു
അബുദാബി : യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറിന്റെ പ്രത്യേക ക്ഷണപ്രകാരം 30-ലേറെ രാജ്യങ്ങളിൽനിന്നുള്ള സ്ഥാനപതിമാരും നയതന്ത്രപ്രതിനിധികളും അബുദാബിയിൽ നിർമാണത്തിലിരിക്കുന്ന ബാപ്‌സ് ഹിന്ദുക്ഷേത്ര സമുച്ചയം സന്ദർശിച്ചു.
2018-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന്റെ തറക്കല്ലിട്ടതുമുതലുള്ള ക്ഷേത്രനിർമാണ പുരോഗതിയെക്കുറിച്ച് സഞ്ജയ് സുധീർ അവരോട് വിശദീകരിച്ചു. സമാധാനം, സൗഹാർദം, സഹിഷ്ണുത, സഹവർത്തിത്വം എന്നിവയുടെ മൂല്യങ്ങൾ പങ്കിടുന്ന ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ പ്രതീകമായാണ് അദ്ദേഹം ക്ഷേത്രപദ്ധതിയെ വിശേഷിപ്പിച്ചത്.
ഹിന്ദുക്ഷേത്ര പദ്ധതിക്ക് നേതൃത്വം നൽകുന്ന ബ്രഹ്മവിഹാരിദാസ് സ്വാമിയുമായും വിവിധ സ്ഥാനപതിമാർ ആശയവിനിമയം നടത്തി.
ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയം മാത്രമല്ല, സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും അതുല്യമായ പ്രതീകമായിമാറുമെന്ന് ബ്രഹ്മവിഹാരിദാസ് വിശദീകരിച്ചു. അടുത്തവർഷം ഫെബ്രുവരിയോടെ ക്ഷേത്രനിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..