മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവത്തിൽനിന്ന്
അബുദാബി : മലയാളം മിഷൻ അബുദാബി ചാപ്റ്ററിനുകീഴിൽ സംഘടിപ്പിച്ച നാലാമത് മലയാളംമിഷൻ പഠനോത്സവത്തിൽ 204 വിദ്യാർഥികൾ പങ്കെടുത്തു. കണിക്കൊന്നയിൽനിന്ന് 122 പേരും സൂര്യകാന്തിയിൽനിന്ന് 82 പേരുമാണ് പഠനോത്സവത്തിൽ പങ്കെടുത്തത്.
കേരള സോഷ്യൽ സെന്റർ, അബുദാബി സിറ്റി എന്നീ മലയാളം മിഷൻ സെന്ററുകളിലെ വിദ്യാർഥികൾ കേരള സോഷ്യൽ സെന്ററിലും അബുദാബി മലയാളി സമാജം, ഷാബിയ എന്നീ സെന്ററുകളിലെ വിദ്യാർഥികൾ സമാജത്തിലും ബദാസായിദ്, അൽ ദഫ്റ എന്നീ സെന്ററുകളിലെ വിദ്യാർഥികൾ ബദാസായിദ് അസ്പിര ഇൻസ്റ്റിറ്റ്യൂട്ടിലുമായാണ് പഠനോത്സവത്തിൽ പങ്കെടുത്തത്.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി, മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി, അധ്യാപകൻ ടി. അനിൽ കുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിലെ പഠനോത്സവം ഉദ്ഘാടനം ചെയ്തു.
അധ്യാപകൻ ടി. സതീഷ് കുമാർ, മലയാളം മിഷൻ അബുദാബി ചാപ്റ്റർ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, കൺവീനർ ബിജിത് കുമാർ, ജോ. സെക്രട്ടറി പ്രേം ഷാജ്, എ.പി. അനിൽകുമാർ, പ്രജിന അരുൺ, ധനേഷ്‌കുമാർ, സുമ വിപിൻ, സെറിൻ അനുരാജ് എന്നിവർ നേതൃത്വം നൽകി.
മലയാളം മിഷൻ അബുദാബി ചാപ്റ്ററിനുകീഴിൽ നിലവിൽ 76 സെന്ററുകളിലായി 2000 വിദ്യാർഥികൾ 94 അധ്യാപകരുടെ കീഴിൽ മലയാള ഭാഷ സൗജന്യമായി പഠിച്ചുവരുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..