ഐ.എൻ.എ. ഹീറോ വക്കം ഖാദർ ദേശീയ പുരസ്‌കാരം എം.എ.യൂസഫലിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു. എം.എം.ഹസൻ, ആനത്തലവട്ടം ആനന്ദൻ, എം.എം.ഇക്ബാൽ, ബി.എസ്.ബാലചന്ദ്രൻ, ഇ.എം.നജീബ് എന്നിവർ സമീപം
തിരുവനന്തപുരം : ഐ.എൻ.എ. ഹീറോ വക്കം ഖാദർ ദേശീയ പുരസ്‌കാരം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു.
മതസൗഹാർദത്തിനും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും ആഗോളതലത്തിൽ നൽകിയ സംഭാവനകൾ മുൻനിർത്തിയാണ് പുരസ്‌കാരം. വക്കം ഖാദറിന്റെ ഓർമ്മയ്ക്കായി ഐ.എൻ.എ. ഹീറോ വക്കം ഖാദർ നാഷണൽ ഫൗണ്ടേഷനാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.
ഫൗണ്ടേഷൻ പ്രസിഡന്റ് എം.എം.ഹസൻ, വർക്കിങ് പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, ജനറൽ സെക്രട്ടറി എം.എം.ഇക്ബാൽ, ട്രഷറർ ബി.എസ്.ബാലചന്ദ്രൻ, കിംസ് ഹെൽത്ത് എക്‌സിക്യുട്ടീവ് ഡയറക്ടർ ഇ.എം.നജീബ് എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..