ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ എ.ഡി.ഐ.ബി.എഫ്. സന്ദർശിച്ചപ്പോൾ
അബുദാബി : ഏഴു ദിവസങ്ങൾ നീണ്ടുനിന്ന വായന മഹോത്സവത്തിന് അബുദാബിയിൽ നാഷണൽ എക്സിബിഷൻ സെന്ററിൽ സമാപനം. ആയിരക്കണക്കിന് പുസ്തകപ്രേമികളാണ് ഓരോ ദിവസവും 32-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകമേളയിലേക്ക് (എ.ഡി.ഐ.ബി.എഫ്.) ഒഴുകിയെത്തിയത്. യു.എ.ഇ.സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഞായറാഴ്ച പുസ്തകമേള സന്ദർശിച്ചു. മേളയിലെ പ്രധാന ആകർഷണങ്ങൾ അദ്ദേഹം നടന്നുകണ്ടു. അറബ് ലോകത്തെ പ്രധാന സാഹിത്യ-സാംസ്‌കാരിക പരിപാടികളുടെ ആതിഥേയർ എന്ന നിലയിൽ യു.എ.ഇ.യുടെ പദവി ഉയർത്തുന്നതാണ് എ.ഡി.ഐ.ബി.എഫ്. എന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള സ്‌കൂളുകൾക്ക് സമ്മാനമായി നൽകാൻ പുസ്തകമേളയിൽനിന്ന് ഒരു കോടി ദിർഹത്തിന്റെ പുസ്തകങ്ങൾ വാങ്ങാൻ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ശനിയാഴ്ച ഉത്തരവിട്ടിരുന്നു.
അബുദാബി സാംസ്‌കാരിക വകുപ്പിന്റെ ഭാഗമായ അബുദാബി അറബിക് ലാംഗ്വേജ് സെന്ററാണ് മേള സംഘടിപ്പിച്ചത്. അഞ്ചു ലക്ഷത്തിലേറെ പുസ്തകങ്ങളാണ് ഇത്തവണയുണ്ടായിരുന്നത്. സുസ്ഥിരതയിൽ കേന്ദ്രീകരിച്ച് നടന്ന മേളയിൽ സുസ്ഥിര സമ്പ്രദായങ്ങൾ, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ഒട്ടേറെ പൊതു ചർച്ചകളും സംഘടിപ്പിച്ചു. 2000-ത്തിലേറെ കലാ-സാംസ്‌കാരിക പരിപാടികളാണ് മേളയിലുണ്ടായിരുന്നത്. 970 അന്താരാഷ്ട്ര പ്രസാധകരും 330 പ്രാദേശിക പ്രസാധകരും മേളയിൽ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..