ദുബായ് : അറബ് ലോകത്തെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും ഉയരംകൂടിയ കൊടുമുടി കീഴടക്കി പോലീസ് ഉദ്യോഗസ്ഥനായ അഹമ്മദ് ഖലീഫ അൽ മുസൈന.
ആഫ്രിക്കയിലെ ഏഴാമത്തേതും അറ്റ്‌ലസ് പർവതനിരകളിലെ ഏറ്റവും ഉയരമുള്ളതുമായ മൊറോക്കോയിലെ തൗബ്കൽ കൊടുമുടിയാണ് അൽ മുസൈന കീഴടക്കിയത്.
22 മണിക്കൂർനീണ്ട യാത്രയ്ക്കൊടുവിലാണ് 4167 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊടുമുടിയിലേക്കെത്തിയത്. പർവതത്തിന്റെ മുകളിൽനിന്ന് ദുബായ് പോലീസിന്റെ ബാനർ ഉയർത്താനും സാധിച്ചു.
പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് വിജയം കൈവരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അൽ മുസൈന പറഞ്ഞു. സാഹസികദൗത്യത്തിന് പിന്തുണയും പ്രോത്സാഹനവും നൽകിയ ദുബായ് പോലീസിന് അദ്ദേഹം നന്ദിയറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..