പോലീസ് ഉച്ചകോടിദുബായിൽ


1 min read
Read later
Print
Share

ദുബായ് : ലോക പോലീസ് ഉച്ചകോടിയുടെ മൂന്നാംപതിപ്പിന് അടുത്ത മാർച്ചിൽ ദുബായ് ആതിഥേയത്വം വഹിക്കുമെന്ന് അധികൃതർ അറിയിച്ചു.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർത്തൃത്വത്തിൽ മാർച്ച് അഞ്ചുമുതൽ ഏഴുവരെയാണ് ഉച്ചകോടി നടക്കുക.

ലോകമെമ്പാടുമുള്ള പോലീസ് സേനയിലെ ഏറ്റവും പുതിയ രീതികളും സാങ്കേതികവിദ്യകളും പങ്കിടുന്നതിനും മൂന്നാമതും ദുബായ് വേൾഡ് ട്രേഡ് സെന്റർ വേദിയാകും.

യു.എ.ഇ. ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉച്ചകോടിയിൽ 100-ലേറെ രാജ്യങ്ങളിലെ ഉന്നത പോലീസ് മേധാവികൾ, 170-ലേറെ പ്രദർശകർ, 109 രാജ്യങ്ങളിൽ നിന്നുള്ള പ്രഭാഷകർ തുടങ്ങിയവർ പങ്കെടുക്കും.

സംഘടിത കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിന് അന്താരാഷ്‌ട്ര സഹകരണം ഉച്ചകോടിയുടെ കഴിഞ്ഞ രണ്ട് പതിപ്പും വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുള്ള ഖലീഫ അൽ മർറി പറഞ്ഞു.

കൂടുതൽ കാര്യക്ഷമമായി കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ സേനയെ സഹായിക്കുന്നതിന് നൂതന സമ്പ്രദായങ്ങൾ, സാങ്കേതികവിദ്യകൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കാൻ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കും.

ലോകമെങ്ങുമുള്ള പോലീസ് മേധാവികൾ, സുരക്ഷാ വിദഗ്ധർ, നിയമ നിർവഹണ ഏജൻസികൾ തുടങ്ങിയവരെ ഒരു വേദിയിൽ കൊണ്ടുവരുന്നതിനും പ്രസക്തമായ സംഭവവികാസങ്ങൾ ചർച്ചചെയ്യുന്നതിനുമുള്ള ആഗോള തലത്തിലെ പ്രധാന പരിപാടിയാണ് ഉച്ചകോടിയെന്ന് എക്സലൻസ് ആൻഡ് പയനിയറിങ് അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഡോ. അബ്ദുൾ ഖുദ്ദൂസ് അബ്ദുൾ റസാഖ് അൽ ഒബൈദ്‌ലി പറഞ്ഞു.

സാമൂഹിക സുരക്ഷയ്ക്ക് പ്രതികൂലമാകുന്ന പ്രശ്‍നങ്ങൾ ചർച്ച ചെയ്യാനുള്ള ആഗോളവേദിയായി ഉച്ചകോടി മാറിക്കഴിഞ്ഞെന്ന് ലോക പോലീസ് ഉച്ചകോടി എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനും ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ എക്സലൻസ് ആൻഡ് പയനിയറിങ് ഡയറക്ടറുമായ ബ്രിഗേഡിയർ ശൈഖ് മുഹമ്മദ് അബ്ദുള്ള അൽ മുഅല്ല അഭിപ്രായപ്പെട്ടു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..