എം.ബി.ആർ. എക്സ്‌പ്ലോറർ പ്രഖ്യാപനവേളയിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും മറ്റ് മന്ത്രിമാരും
അബുദാബി : ഛിന്നഗ്രഹ (അസ്‌ട്രോയ്ഡ് ബെൽറ്റ്) പര്യവേക്ഷണത്തിന് യു.എ.ഇ. പുതിയ ബഹിരാകാശദൗത്യം പ്രഖ്യാപിച്ചു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എം.ബി.ആർ. എക്സ്‌പ്ലോററെന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഔദ്യോഗികപ്രഖ്യാപനം നടത്തി. അബുദാബി ഖസർ അൽ വത്തനിൽ നടന്ന ചടങ്ങിൽ മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
പേടകം വികസിപ്പിക്കാനുള്ള ആറുവർഷവും പര്യവേക്ഷണയാത്രയ്ക്ക് ഏഴുവർഷവുമുൾപ്പെടെ 13 വർഷം നീണ്ടുനിൽക്കുന്നതാണ് യു.എ.ഇ.യുടെ പുതിയ ബഹിരാകാശപദ്ധതി. ഈ കാലയളവിൽ എം.ബി.ആർ. എക്സ്‌പ്ലോറർ ചൊവ്വയെയും മറികടന്ന് 700 കോടി (ഏഴുബില്യൺ) കിലോമീറ്റർ സഞ്ചരിച്ച് ഛിന്നഗ്രഹങ്ങളെക്കുറിച്ച് പര്യവേക്ഷണം ചെയ്യും. 2034-ൽ ദൗത്യം പൂർത്തിയാക്കുന്നവിധത്തിലാണ് പദ്ധതി ആസൂത്രണംചെയ്യുന്നത്.
ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പേരാണ് പേടകത്തിന് നൽകിയത്. ഇത് വലിയൊരു ദേശീയ ശാസ്ത്രപദ്ധതിയാണെന്നും പുതിയ യുവ ഇമിറാത്തി ശാസ്ത്രജ്ഞരായിരിക്കും പദ്ധതിക്കായി പ്രവർത്തിക്കുകയെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. 2021-ൽ യു.എ.ഇ. നടത്തിയ ചൊവ്വാദൗത്യമായ ഹോപ്പ് പ്രോബിനെക്കാൾ പത്തുമടങ്ങ് കൂടുതൽ എം.ബി.ആർ. എക്സ്‌പ്ലോറർ സഞ്ചരിക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..