അബുദാബി : യു.എ.ഇ. സുസ്ഥിരതാ വർഷ പ്രഖ്യാപനത്തോട് യോജിച്ചുകൊണ്ട് എമിറേറ്റിലെ സംരക്ഷിത മേഖലകൾക്കായി പുതിയ നയം പുറപ്പെടുവിച്ചു.
അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും അബുദാബി പരിസ്ഥിതി ഏജൻസി (ഇ.എ.ഡി) ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാനാണ് നയം പ്രഖ്യാപിച്ചത്.
നഗരവത്കരണവും വികസന നടപടികളും, കാലാവസ്ഥാ വ്യതിയാനം, പ്രകൃതി വിഭവങ്ങളുടെ വർധിച്ചു വരുന്ന ആവശ്യകത എന്നിവയ്ക്ക് അനുസൃതമായി സംരക്ഷിത മേഖലകളുടെ ശൃംഖല വികസിപ്പിക്കുന്നതിനാണ് സംരക്ഷിത മേഖലാ നയം നടപ്പാക്കുന്നതെന്ന് ഇ.എ.ഡി. സെക്രട്ടറി ജനറൽ ഡോ.ശൈഖ സലേം അൽ ദഹേരി പറഞ്ഞു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി സുസ്ഥിര വികസനം, സാമൂഹിക പങ്കാളിത്തം, ശാസ്ത്രീയ ഗവേഷണം എന്നിവ ഉൾപ്പെടുന്നതാണ് പുതിയ നയമെന്ന് ഇ.എ.ഡി. യിലെ ടെറസ്ട്രിയൽ ആൻഡ് മറൈൻ ബയോ ഡൈവേഴ്സിറ്റി സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് അൽ ഹാഷെമി വ്യക്തമാക്കി.
ഭൂമിയിലെയും സമുദ്രത്തിലെയും എല്ലാവിധ ആവാസവ്യവസ്ഥകളും നയപരിധിയിലുൾപ്പെടും. പ്രകൃതി കരുതൽ ശേഖരത്തിന്റെ അതിർത്തികൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾക്കും നയം ബാധകമായിരിക്കും.
പ്രദേശത്ത് എല്ലാവിധ പ്രവർത്തനങ്ങൾക്കും ഗവേഷണ പഠനങ്ങൾക്കും ഇ.എ.ഡി.യിൽനിന്ന് മുൻകൂർ അനുമതി നേടണം.
സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവനകൾ നൽകാനും സമൂഹത്തിൽ നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കാനും നയം ലക്ഷ്യമിടുന്നുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..