അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു
അബുദാബി : ഇന്തോ-അറബ് ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ പ്രവാസികളുടെ പങ്ക് നിസ്തുലമാണെന്ന് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ പറഞ്ഞു.
അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ 2023-2024 വർഷത്തെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പി. ബാവ ഹാജി അധ്യക്ഷത വഹിച്ചു.
യു.എ.ഇ. പ്രസിഡന്റിന്റെ മുൻ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹാഷിമി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവർ മുഖ്യാതിഥികളായിരുന്നു. സഫീർ ദാരിമി പ്രാർഥന നടത്തി.
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് മിഷ്യൻ എ. അമൃതനാഥ്, യു.എ.ഇ. കെ.എം.സി.സി. ജനറൽസെക്രട്ടറി അൻവർ നഹ, വർക്കിങ് പ്രസിഡന്റ് യു. അബ്ദുല്ല ഫാറൂഖി, സെക്രട്ടറി എം.പി.എം. റഷീദ്, അബുദാബി കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ശുക്കൂറലി കല്ലുങ്ങൽ, സുന്നി സെന്റർ പ്രസിഡന്റ് കബീർ ഹുദവി എന്നിവർ പ്രസംഗിച്ചു.
ജനറൽസെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ്കുഞ്ഞി സ്വാഗതവും ട്രഷറർ എം. ഹിദായത്തുല്ല നന്ദിയും പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..