ജി.ഡി.ആർ.എഫ്.എ.യിൽനിന്ന് വിരമിച്ചവരെ ആദരിക്കുന്ന ചടങ്ങിൽ മുഹമ്മദ് അഹ്മദ് അൽ മർറി സംസാരിക്കുന്നു
ദുബായ് : മൂന്നുപതിറ്റാണ്ട് സേവനത്തിനുശേഷം വിരമിച്ച ഉദ്യോഗസ്ഥരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) ആദരിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ‘പ്രൊഡ് ഓഫ് ജി.ഡി.ആർ.എഫ്.എ’ എന്നപേരിലായിരുന്നു ചടങ്ങ്. 2021-2022 വർഷങ്ങളിൽ വകുപ്പിൽനിന്ന് വിരമിച്ച 62 പുരുഷന്മാരും 34 സ്ത്രീകളുമാണ് ആദരവേറ്റുവാങ്ങിയത്. ജി.ഡി.ആർ.എഫ്.എ. ദുബായ് മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ, ഹ്യൂമൻ റിസോഴ്‌സ് ആൻഡ് ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ അവദ് അൽ അവൈം അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിലുണ്ടായിരുന്നു. 30 വർഷത്തെ ഇവരുടെ മഹത്തായ സേവനങ്ങളെ മാനിക്കാൻവേണ്ടിയാണ് ചടങ്ങ് ഒരുക്കിയതെന്ന് മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു. വിരമിച്ചവർക്ക് സർട്ടിഫിക്കറ്റുകളും മറ്റുസമ്മാനങ്ങളും ചടങ്ങിൽ കൈമാറി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..