അബുദാബി : യു.എ.ഇ.യിലെ ഇന്ധനവില നാലുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ജൂണിൽ പെട്രോളിന് കഴിഞ്ഞമാസത്തെക്കാൾ 21 ഫിൽസ് (4.73 രൂപ) കുറയും. ഡീസലിന് 23 ഫിൽസിന്റെയും (5.18 രൂപ) കുറവുണ്ടാകും. സൂപ്പർ 98-ന് ലിറ്ററിന് 2.95 ദിർഹമാണ് (66 രൂപ) ഈമാസം നൽകേണ്ടത്. നേരത്തേ ഇത് 3.16 ദിർഹമായിരുന്നു (71 രൂപ). 3.05 ദിർഹമായിരുന്ന (68.6 രൂപ) സ്പെഷ്യൽ 95 പെട്രോളിന് ഈ മാസമുടനീളം 2.84 ദിർഹമാണ് (63.9 രൂപ) നൽകേണ്ടത്. ഇ-പ്ലസിന് 2.76 ദിർഹമാണ് (62 രൂപ) പുതുക്കിയ നിരക്ക്. കഴിഞ്ഞമാസം 2.97 ദിർഹമായിരുന്നു (66.8 രൂപ). ഡീസൽവില കുറഞ്ഞ് 2.68 (60.34 രൂപ) ആയി. 2.91 (65.5 രൂപ) ദിർഹമായിരുന്നു മേയിലെ നിരക്ക്.
യു.എ.ഇ. ഇന്ധനവില കമ്മിറ്റിയാണ് പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചത്. പുതിയ നിരക്കുകൾ വ്യാഴാഴ്ചമുതൽ പ്രാബല്യത്തിലാകും. എല്ലാ മാസവും അവസാന ആഴ്ചയിൽ ഊർജമന്ത്രാലയം യു.എ.ഇ.യിൽ ഇന്ധനവില ക്രമീകരിക്കാറുണ്ട്.
2015 ഓഗസ്റ്റിൽ വിലനിയന്ത്രണം എടുത്തുമാറ്റിയശേഷം കഴിഞ്ഞ ജൂണിലാണ് രാജ്യത്ത് ഇന്ധനവില ആദ്യമായി നാലുദിർഹം കടന്നത്. പിന്നീടുള്ള മാസങ്ങളിൽ നേരിയതോതിൽ ഏറ്റക്കുറച്ചിലുകളുണ്ടായി. ജനുവരിയിൽ ഇന്ധനവില മൂന്നുദിർഹത്തിൽ താഴെയെത്തിയിരുന്നു. നാലു മാസത്തിനുശേഷമുള്ള വിലക്കുറവ് ഏറെ ആശ്വാസം നൽകുന്നതാണെന്ന് യു.എ.ഇ. നിവാസികൾ പ്രതികരിച്ചു. ഇന്ധനവിലയ്ക്ക് അനുസൃതമായി വിവിധ എമിറേറ്റുകളിൽ ടാക്സി നിരക്കിലും കുറവ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് പൊതുജനങ്ങൾ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..