അബുദാബി: അശ്രദ്ധമായി വാഹനമോടിച്ചാൽ 800 ദിർഹം പിഴയോടൊപ്പം നാലു ബ്ലാക്ക് പോയന്റുകളും ലഭിക്കുമെന്ന് പോലീസ് ആവർത്തിച്ചു. റോഡിലെ നിരീക്ഷണക്യാമറയിൽ പതിഞ്ഞ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഓർമപ്പെടുത്തൽ. ഓടിക്കൊണ്ടിരിക്കെ റോഡിലെ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയും പിന്നീട് നിയന്ത്രണംവിട്ട് റോഡിന്റെ ഒരുവശത്തെ വേലിയിൽ ഇടിക്കുകയുംചെയ്യുന്ന
അപകടത്തിന്റെ വീഡിയോ അധികൃതർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. റോഡിൽനിന്ന് ഡ്രൈവറിന്റെ ശ്രദ്ധ വ്യതിചലിച്ചതാണ് അപകട കാരണമായി കണ്ടെത്തിയത്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗമുൾപ്പെടെ ശ്രദ്ധ വ്യതിചലിക്കുന്ന യാതൊരു പ്രവൃത്തികളിലും ഏർപ്പെടരുതെന്ന് പോലീസ് ഓർമിപ്പിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..