ദുബായ് : ഒഡിഷ തീവണ്ടിയപകടത്തിൽ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം അറിയിച്ചു. യു.എ.ഇ.യിലെ എല്ലാവരുടെയും ചിന്തകൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കുമൊപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. യു.എ.ഇ. വിദേശകാര്യമന്ത്രാലയവും അനുശോചനം അറിയിച്ചു. അപകടത്തിന് ഇരയായവരുടെ കുടുംബത്തോടും സർക്കാരിനോടും ആത്മാർഥമായ അനുശോചനം അറിയിക്കുന്നതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഒഡിഷയിലെ അപകടത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അനുശോചനം അറിയിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെയും ഇന്ത്യയിലെ ജനങ്ങളെയും അനുശോചനം അറിയിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയച്ച സന്ദേശത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് അറിയിച്ചു. പരിക്കേറ്റവർ എത്രയുംവേഗം സുഖപ്പെടട്ടെ എന്നും അദ്ദേഹം ആശംസിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..