ദുബായ് : എമിറേറ്റിലെ പൊതുബസുകൾ, മെട്രോ, ട്രാം, ടാക്സി തുടങ്ങിയ പൊതുഗതാഗതങ്ങളിലിരുന്ന് ഭക്ഷണംകഴിച്ചാൽ 200 ദിർഹം പിഴ ലഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ഓർമിപ്പിച്ചു.
പിഴ സന്ദേശം ആർ.ടി.എയിൽനിന്ന് യാത്രക്കാരന് ലഭിക്കും. യാത്രക്കാരന് പിഴ സംഖ്യ തത്സമയം ആർ.ടി.എ.ഇൻസ്പെക്ടർ വഴിയോ ആർ.ടി.എ. വെബ്‌സൈറ്റിലൂടെയോ അടയ്ക്കാം. ദുബായിലെ ആർ.ടി.എ.കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾവഴിയും പിഴയടയ്ക്കാം. ബസ് യാത്രക്കാർക്ക് സെൽഫ് സർവീസ് മെഷീനുകളിലും ഇതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. അന്യായമായാണ് നിങ്ങൾക്കുമേൽ പിഴ ചുമത്തിയിരിക്കുന്നതെങ്കിൽ അതൊഴിവാക്കാനുമാവും. ആവശ്യമായ എല്ലാ രേഖകളും സഹിതം മെട്രോ ഇ-മെയിൽ വഴിയോ ആർ.ടി.എ വെബ്‌സൈറ്റ് വഴിയോ ഇക്കാര്യം അറിയിച്ചാൽ മതിയാകും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..