കെ.എം.സി.സി. ഭാരവാഹികൾ വൈദ്യുതവാഹനത്തിൽ സേവനപ്രവർത്തനങ്ങളുടെ പരിശീലനം നടത്തുന്നു
ജിദ്ദ : ഹജ്ജ് കർമത്തിനായി ഇന്ത്യയിൽനിന്നെത്തുന്നവർക്ക് ആവശ്യമായ സേവനങ്ങൾ നൽകാൻ സൗദി അറേബ്യയിലെ കെ.എം.സിസി. പ്രവർത്തകർ മുന്നിലുണ്ട്. ഇന്ത്യൻ ഹാജിമാർ വിമാനത്താവളത്തിൽ വന്നിറങ്ങുന്നതുമുതൽ ചടങ്ങ് പൂർത്തിയാക്കി മടങ്ങുന്നതുവരെ കെ.എം.സി.സി. പ്രവർത്തകർ മുഴുവൻസമയവും സഹായത്തിനായുണ്ട്.
പ്രായമായവരും നടക്കാൻ പ്രയാസമുള്ളവരുമായ ഹാജിമാരെ സഹായിക്കാനായി വൈദ്യുതവാഹന സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.
കെ.എം.സി.സി. ഹജ്ജ് സെൽ ഇന്ത്യൻ ഹജ്ജ് മിഷന് സംഭാവന ചെയ്തതാണിത്.
കെ.എം.സി.സി. ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട്, ജിദ്ദ കെ.എം.സി.സി. ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, വി.പി. മുസ്തഫ എന്നിവരാണ് സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മക്ക, മദീന എന്നിവിടങ്ങളിലും കെ.എം.സി.സി. പ്രവർത്തകർ മുഴുവൻസമയവും സേവനനിരതരാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..