ഹജ്ജ് ബസ് സർവീസ്
ജിദ്ദ : സൗദി അറേബ്യയിലെത്തുന്ന ഹാജിമാരിൽ ഇതുവരെ 2,48,634 പേർക്ക് ബസ് സേവനം നൽകാനായതായി മക്ക ആസ്ഥാനമായുള്ള തീർഥാടക മാർഗനിർദേശ കേന്ദ്രം അറിയിച്ചു. 4,412 ബസുകളിലാണ് മേയ് 21 മുതൽ ജൂൺ നാല് വരെ സേവനം നൽകാനായത്.
റൂട്ടുകൾ കൃത്യമായി അറിയാൻ സ്മാർട്ട് ടാബ്‌ലെറ്റുകൾ, പരിശീലനം ലഭിച്ച ഗൈഡുകൾ എന്നിവയെല്ലാം ബസിലുള്ളതായി സെന്റർ ഡയറക്ടർ ജനറൽ അബ്ദുല്ല സിന്ദി പറഞ്ഞു. തീർഥാടകരെ വിമാനത്താവളത്തിൽനിന്ന് സ്വീകരിച്ച് താമസസ്ഥലത്ത് എത്തിക്കുന്നത് സ്മാർട്ട് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..