ലഹരിവിരുദ്ധ കൗൺസിൽ പ്രഖ്യാപിച്ച് യു.എ.ഇ. മന്ത്രിസഭ


1 min read
Read later
Print
Share

കൗൺസിലിന്റെ ചുമതല ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാന്

ദുബായ് : മയക്കുമരുന്ന് ഉപയോഗം രാജ്യത്ത് പൂർണമായും ഇല്ലാതാക്കാൻ യു.എ.ഇ. മന്ത്രിസഭ പുതിയ കൗൺസിൽ പ്രഖ്യാപിച്ചു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ബുധനാഴ്ചചേർന്ന യോഗത്തിലാണ് നർക്കോട്ടിക്സ് കൺട്രോൾ കൗൺസിലിന് അംഗീകാരം നൽകിയത്. ലഹരിവിരുദ്ധ പോരാട്ടം ഓരോ രക്ഷിതാവിന്റെയും സർക്കാരിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ദേശീയദൗത്യമാണെന്ന് പ്രഖ്യാപനശേഷം ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനാണ് കൗൺസിലിന്റെ ചുമതല. ലഹരി ആസക്തി നേരത്തെ കണ്ടെത്തുന്നതിനുള്ള മാർഗങ്ങൾ കൗൺസിൽ രൂപവത്കരിക്കും.

കൂടാതെ ലഹരിക്ക് അടിമപ്പെട്ടവർക്കായുള്ള ആരോഗ്യപരിപാലനവും മാനസിക, പുനരധിവാസസംവിധാനങ്ങളും ശക്തിപ്പെടുത്തും. ലഹരിയിൽനിന്ന് മോചിതരായവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയും ചെയ്യുമെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..