സൗദി ദേശീയദിനം ഇന്ന്; 18 നഗരങ്ങളിൽ വെടിക്കെട്ട് നടന്നു


പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP

റിയാദ് : സൗദി അറേബ്യയുടെ 92-ാമത് ദേശീയദിനാഘോഷങ്ങൾക്ക് നാടും നഗരവും ഒരുങ്ങി. കര-വ്യോമ- നാവിക സേനകളുടെ അഭ്യാസപ്രകടനത്തിനുപുറമേ വെള്ളിയാഴ്ച വെടിക്കെട്ടും ലൈവ് സംഗീതപരിപാടികളും ഉണ്ടാകും. രാജ്യത്തെ 13 പ്രധാന നഗരങ്ങളിലായി പോർവിമാനങ്ങളും പാസഞ്ചർ വിമാനങ്ങളും എയർഷോയിൽ അണിനിരക്കും.

റിയാദ്, ജിദ്ദ, അൽ ഖൊബർ, ദമാം എന്നിവിടങ്ങളിൽ പത്തുദിവസം എയർ ഷോ ഉണ്ടാകും. ജിദ്ദയിലും അൽ ജുബൈലിലുമായാണ് സൗദി നാവികസേനയുടെ പ്രകടനം. മദീനയിൽ നടക്കുന്ന ദേശീയദിനപരിപാടിയിൽ ഇരുനൂറിലേറെപേർ പങ്കെടുക്കും. ഇത് നമ്മുടെ വീടാണെന്ന പേരിൽ ഒമ്പതുദിവസത്തെ പരിപാടികളാണ് ദേശീയദിനത്തോടനുബന്ധിച്ച് ആവിഷ്കരിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ ഇടങ്ങളിലായി 12 മേളകളാണ് സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച രാത്രി ഒമ്പതുമണിക്ക് 18 നഗരങ്ങളിൽ ഒരേസമയം കരിമരുന്നുപ്രയോഗങ്ങൾ നടന്നു.

Content Highlights: saudi arabia national day

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..