സൗദി പോലീസ് യാചകരെ പരിശോധിക്കുന്നു
മക്ക: ഹറമില്‍ ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ പൗരനടക്കമുള്ള നിരവധി പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഹറമിന്റെ മുറ്റത്ത് ഭിക്ഷാടനം നടത്തി വിശ്വാസികളുടെ സഹതാപം നേടാനുള്ള ശ്രമത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ പൗരനായ ഒരാളെ അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. അതോടൊപ്പം ഹറമിനു സമീപം ഭിക്ഷാടനം നടത്തുകയായിരുന്ന മൊറോക്കന്‍ പൗരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
വൈകല്യമുണ്ടെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഊന്നുവടി ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ യെമന്‍ പൗരനായ നിയമലംഘകനും അറസ്റ്റിലായവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. തന്റെ പ്രായപൂര്‍ത്തിയാകാത്ത ആരോഗ്യവാനായ മകനെ വീല്‍ചെയറില്‍ ഇരുത്തി ഭിക്ഷ യാചിക്കുന്നതിനായി ചൂഷണം ചെയ്യുന്നതും പിടിക്കപ്പെട്ടിട്ടുണ്ട്.
ഭിക്ഷാടനം തടയാന്‍ സൗദി അറേബ്യ കര്‍ശന നടപടികളാണ് സ്വീകരിച്ച് വരുന്നത്. യാചകവൃത്തിയില്‍ ഏര്‍പ്പെടുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്താല്‍ ഒരു വര്‍ഷം വരെ തടവോ ഒരുലക്ഷത്തില്‍ കൂടാത്ത പിഴയോ ലഭിക്കുമെന്ന് സൗദി അറേബ്യയുടെ പൊതു സുരക്ഷ വിഭാഗം സ്ഥിരീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..