ദുബായില്‍ വാട്‌സാപ്പ് വഴി ഇനിപാർക്കിങ് നിരക്കടയ്ക്കാം


Whatsapp Logo | Photo: Whatsapp

ദുബായ് : വാഹന പാർക്കിങ് നിരക്കുകൾ ഇനി വാട്‌സാപ്പ് വഴി അടയ്ക്കാമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അറിയിച്ചു. എസ്.എം.എസ്. വഴി വാഹനങ്ങൾക്ക് പാർക്കിങ് ടിക്കറ്റെടുക്കുമ്പോൾ 30 ഫിൽസ് നൽകേണ്ടിയിരുന്നത് ഇതിലൂടെ ലാഭിക്കാനാവും. അതിനായി ആദ്യം ചെയ്യേണ്ടത് 971 58 800 9090 എന്ന നമ്പർ വാട്സാപ്പിൽ ചേർക്കുക.

മഹ്ബൂബ് എന്നാണ് പേര് കാണിക്കുക. വാഹന പ്ലേറ്റ് നമ്പർ, സോൺ നമ്പർ, ആവശ്യമായ സമയദൈർഘ്യം എന്ന ഫോർമാറ്റിൽ സന്ദേശം അയയ്ക്കണം. പാർക്കിങ് ടിക്കറ്റ് നിരക്ക് വാഹനമോടിക്കുന്നവരുടെ ഡിജിറ്റൽ വാലറ്റിൽ നിന്നോ ഫോൺ ബാലൻസിൽ നിന്നോ കുറക്കും. പോസ്റ്റ് പെയ്ഡ് നമ്പറാണെങ്കിൽ ബിൽ തുകയ്ക്കൊപ്പം പാർക്കിങ് നിരക്കും ഉൾപ്പെടുത്തും. ആർ.ടി.എ.യുടെ ഇ-വാലറ്റ് സംവിധാനവും വാട്സാപ്പ് വഴിയുള്ള പാർക്കിങ്ങിന് ഉപയോഗിക്കാം. ഈ പാർക്കിങ് സേവനം തുടരുമെന്ന് ആർ.ടി.എ. അധികൃതർ അറിയിച്ചു. അതേസമയം വാഹനമോടിക്കുന്നവർക്ക് മുൻപുള്ളതുപോലെ എസ്.എം.എസ്. വഴിയും പൊതുപാർക്കിങ്ങിന് പണം നൽകാം.

Content Highlights: whatsapp, parking fee, Dubai

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..