യോഗദിനത്തിൽ ഒത്തുകൂടി ആയിരങ്ങൾ


അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് അബുദാബി ശൈഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പ്രത്യേക യോഗപരിപാടി

ഷാർജ : മനസ്സും ശരീരവും ആത്മീയ തലങ്ങളിലൂടെ ഉത്തേജിപ്പിക്കാനായുള്ള അന്താരാഷ്ട്ര യോഗദിനം അബുദാബി ശൈഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്നു.

ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിക്കാണ് പരിപാടി ആരംഭിച്ചത്.

യു.എ.ഇ. സഹിഷ്ണുതാ സാമൂഹിക വികസന മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ യോഗദിനം ഉദ്ഘാടനം ചെയ്തു. യോഗ ഫോർ ഹ്യുമാനിറ്റി എന്ന പ്രമേയത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ അബുദാബി സ്പോർട്‌സ് കൗൺസിൽ, ഇന്ത്യൻ പീപ്പിൾ ഫോറം (ഐ.പി.എഫ്.) എന്നിവയും സഹകരിച്ചിരുന്നു. അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ് ഉള്ളവർക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്.

അബുദാബിയിലെ വിവിധയിടങ്ങളിൽനിന്ന് യോഗനടന്ന സ്റ്റേഡിയത്തിലേക്ക് സൗജന്യ ബസ് സർവീസും ഉണ്ടായിരുന്നു.

അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് യു.എ.ഇയിലുടനീളം വിപുലമായ പരിപാടികളാണ് നടന്നത്. ദുബായ് ഇന്ത്യൻ കോൺസുലേറ്റ് തിങ്കളാഴ്ച ദുബായ് എക്സിബിഷൻ സെന്ററിലും യോഗപരിപാടികൾ സംഘടിപ്പിച്ചിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..