ഹേമമാലിനി, കങ്കണ റണൗട്ട് | ഫോട്ടോ: എ.എൻ.ഐ, instagram.com/kanganaranaut
മുംബൈ : നടി കങ്കണ റണാവത്തിന്റെ രാഷ്ട്രീയപ്രവേശം സംബന്ധിച്ച വാർത്തകളെ പരിഹസിച്ച് ബി.ജെ.പി. എം.പി. ഹേമമാലിനി. ഉത്തർപ്രദേശിലെ മഥുരയിൽ കങ്കണ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനാണ് ഹേമമാലിനി പരിഹസിച്ചുകൊണ്ടുള്ള ഉത്തരം നൽകിയത്. മഥുര നിയോജകമണ്ഡലത്തിലെ നിലവിലെ എം.പി.കൂടിയാണ് അവർ.
ഞാൻ എന്താണ് പറയേണ്ടത്. അതിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് എന്താണ് അതെല്ലാം ദൈവത്തിന്റെ കൈയിലാണ്” -അവർ പറഞ്ഞു. അപ്പോൾ നിങ്ങൾ ഈ നാട്ടുകാരനെ എം.പി.യായി പരിഗണിക്കാൻ സമ്മതിക്കില്ലെന്നാണോ. നിങ്ങൾക്ക് സിനിമാതാരങ്ങളെത്തന്നെ വേണോ. എങ്കിൽ നാളെ രാഖി സാവന്തിന്റെ പേരും ഉയർന്നുവന്നേക്കാമെന്ന് ഹേമമാലിനി പറഞ്ഞു.
73-കാരിയായ ഹേമമാലിനി 2014 മുതൽ യു.പി.യിലെ മഥുരയിൽനിന്നുള്ള എം.പി.യാണ്. കങ്കണ റണാവത്ത് ഈ ആഴ്ച ആദ്യം തന്റെ കുടുംബത്തോടൊപ്പം മഥുര വൃന്ദാവനിലെ അമ്പലം സന്ദർശിക്കുകയും പ്രാർഥനകൾ നടത്തുകയും ചെയ്തിരുന്നു. ശ്രീകൃഷ്ണനെയും രാധയെയും കാണാൻ കഴിഞ്ഞത് തങ്ങളുടെ ഭാഗ്യമാണെന്ന് അന്ന് കങ്കണ പറഞ്ഞിരുന്നു.
Content Highlights: Hema Malini On Kangana Ranaut Election Query
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..