അശ്ലീലവീഡിയോ ഭീഷണി : മരിച്ച പെൺകുട്ടിയുടെ പേര് പരസ്യമാക്കിയവർക്കെതിരേ കേസ്


കല്യാൺ : അശ്ലീലവീഡിയോ പരസ്യമാക്കുമെന്ന ഭീഷണിയെത്തുടർന്ന് ആത്മഹത്യചെയ്ത പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയ പ്രക്ഷോഭ സംഘാടകർക്കെതിരേ കേസെടുത്തു. അശ്ലീലവീഡിയോ പരസ്യമാക്കുമെന്ന കൂട്ടുകാരുടെ ഭീഷണിയെ ത്തുടർന്ന് ഒരാഴ്ചമുമ്പാണ് കല്യാൺ ഈസ്റ്റിൽ പെൺക്കുട്ടി ആത്മഹത്യചെയ്തത്. ഭീഷണിയുടെ മറവിൽ മാനസികവും ലൈംഗികവുമായ പീഡനമേറ്റ കോളേജ് വിദ്യാർഥിനി കെട്ടിടത്തിന്റെ മൂന്നാംനിലയിൽനിന്ന്‌ ചാടി യാണ് ആത്മഹത്യചെയ്തത്.

സംഭവത്തിൽ മറ്റൊരു പെൺകുട്ടിയടക്കം എട്ട് കോളേജ് വിദ്യാർത്ഥികളെ കൊൽസെവാഡി പോലീസ് അറസ്റ്റുചെയ്തിരുന്നു.

ജൂൺ 19-ന് കല്യാൺ ഈസ്റ്റിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചിരുന്നു.

മാർച്ചിൽ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തുന്ന പല ബാനറുകളും ഉപയോഗിച്ചിരുന്നു. പെൺകുട്ടിയുടെ പേര് പരസ്യമാക്കി നിയമം ലംഘിച്ചതിനാണ് സംഘാടകർക്കെതിരേ പോലീസ് കേസെടുത്തത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..