ഗോൾഫ് തടാകങ്ങളിൽ മത്സ്യ കൃഷിയുമായി സിയാൽ


നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗോൾഫ് കോഴ്സിലെ തടാകങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ കൂട് മത്സ്യകൃഷി തുടങ്ങി. കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ മറൈൻ പ്രോഡക്ട്സ് എക്സ്പോർട്സ് ഡവലപ്മെന്റ് അതോറിറ്റി (എംപെഡ), രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാ കൾച്ചർ (ആർ.ജി.സി.എ.) എന്നിവയുടെ സഹകരണത്തോടെയാണ് ഇത്.

സിയാൽ എം.ഡി. എസ്. സുഹാസും എംപെഡ ചെയർമാൻ ഡോ. കെ.എൻ. രാഘവനും ചേർന്ന് സിയാലിൽ അക്വാ കൾച്ചർ പൈലറ്റ് പ്രോജക്ട് ഉദ്ഘാടനം ചെയ്തു. 130 ഏക്കറോളം വിസ്തൃതിയുള്ള സിയാൽ ഗോൾഫ് കോഴ്സിൽ ഏഴ് തടാകങ്ങളുണ്ട്. ഇവയുടെ മൊത്തം വിസ്തൃതി 16 ഏക്കർ വരും. മത്സ്യകൃഷി ചെയ്യാനുള്ള പരിശീലനവും മറ്റുംഎംപെഡയും ആർ.ജി.സി.എ.യും സംയുക്തമായി നിർവഹിക്കും.

എംപെഡയുടെ വല്ലാർപാടത്തുള്ള മുട്ടവിരിയിക്കൽ കേന്ദ്രത്തിൽനിന്ന് മത്സ്യവിത്തുകൾ ലഭിക്കും. തിലാപ്പിയ, കരിമീൻ, കാളാഞ്ചി എന്നിവയാണ് ഇവിടെ ആദ്യഘട്ടത്തിൽ കൃഷിചെയ്യുക. ഭൂമി സുസ്ഥിരമായ രീതിയിൽ പരമാവധി ഉപയോഗിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ഗോൾഫ് തടാകങ്ങളിൽ മത്സ്യകൃഷി തുടങ്ങുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..