ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം; : പ്രവർത്തനം ജലവൈദ്യുതിയിലും സൗരോർജത്തിലും


ന്യൂഡൽഹി : പൂർണമായും ജലവൈദ്യുതിയിലും സൗരോർജത്തിലും പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളം എന്ന പൊലിമയുമായി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം.

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഐ.ജി.ഐ.യിൽ ജൂൺ ഒന്നുമുതൽ എല്ലാ ഊർജ ആവശ്യങ്ങൾക്കും ജലവൈദ്യുതിയും സൗരോർജവുംമാത്രമാണ് ഉപയോഗിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

വിമാനത്താവളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ ആറു ശതമാനത്തോളം ഓൺസൈറ്റ് സോളാർ പവർ പ്ലാന്റുകളിൽനിന്നാണ് ലഭിക്കുന്നതെന്ന് എയർപോർട്ട് ഓപ്പറേറ്റർ പറഞ്ഞു.

ശേഷിക്കുന്ന ആവശ്യങ്ങൾക്കായി, ജലവൈദ്യുത നിലയത്തിൽനിന്ന് പുനരുപയോഗിക്കാവുന്ന ഊർജവുമാണ് വിമാനത്താവളത്തിൽ ഉപയോഗിക്കുന്നത്. ഇതിലൂടെ ഡൽഹി വിമാനത്താവളം പ്രതിവർഷം പുറന്തള്ളുന്ന കാർബൺഡയോക്‌സൈഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

2030-ഓടെ ഡൽഹി വിമാനത്താവളത്തെ കാർബൺ പുറന്തള്ളൽ രഹിത വിമാനത്താവളമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് സി.ഇ.ഒ. വിദെഹ് കുമാർ ജയ്പുരിയാർ പറഞ്ഞു. ഇതിന്റെ ഭാഗമായി 2036 വരെ വിമാനത്താവളത്തിനായുള്ള ജലവൈദ്യുത വിതരണത്തിന് ഹിമാചൽ പ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജലവൈദ്യുത ഉത്‌പാദക കമ്പനിയുമായി വൈദ്യുതി വാങ്ങൽ കരാറിലും അധികൃതർ ഒപ്പുവെച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമായി 2015-ൽ കേരളത്തിലെ കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം മാറിയിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..