എൻ.എം.എം.സി. തിരഞ്ഞെടുപ്പ് : കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു


നവിമുംബൈ : നവിമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു.

ബേലാപ്പുരിലെ എൻ.എം.എം.സി. ആസ്ഥാനത്ത് വാർഡ് തിരിച്ചുള്ള വോട്ടർപ്പട്ടിക പതിച്ചു. വോട്ടർപ്പട്ടിക സംബന്ധിച്ച് പരാതിയുള്ളവർക്ക് ജൂലായ് ഒന്നുവരെ എൻ.എം.എം.സി. തിരഞ്ഞെടുപ്പ് വിഭാഗത്തിന് പരാതി നൽകാവുന്നതാണെന്ന് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു.

നവിമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഭരണസമിതിയുടെ കാലാവധി 2020 ജൂണിൽ അവസാനിച്ചെങ്കിലും കോവിഡ് വ്യാപനത്തെത്തുടർന്ന് രണ്ടു തവണ തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..