ഡൽഹിയിലെ മലിനീകരണ നിയന്ത്രണം : വാഹനങ്ങളിൽ ക്യു.ആർ. കോഡുകൾ സ്ഥാപിക്കും


ന്യൂഡൽഹി : നഗരത്തിലെ എല്ലാ വാഹനങ്ങളിലും ക്യു.ആർ. കോഡുകൾ സ്ഥാപിക്കാൻ ഡൽഹി സർക്കാർ പദ്ധതിയിടുന്നു. ഫാസ്ടാഗിന് സമാനമായാണ് ഇത് പ്രവർത്തിക്കുക. അതത് വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ്, ഗതാഗത നിയമലംഘനത്തിന് മുൻകാലങ്ങളിൽ ലഭിച്ച പിഴ തുടങ്ങിയ എല്ലാ വിശദാംശങ്ങളും ലളിതമായ സ്കാനിലൂടെ ലഭിക്കാൻ എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരെ ഇത് സഹായിക്കുമെന്ന് ഗതാഗത വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

ഡൽഹിയിലെ നിരത്തുകളിൽ ഭൂരിഭാഗം വാഹനങ്ങളും ഇരുചക്രവാഹനങ്ങളാണ്. ഇവയിൽ ക്യു.ആർ. കോഡുകൾ സ്ഥാപിക്കുന്നത് വളരെ ലളിതമായിരിക്കമെന്നും അധികൃതർ അറിയിച്ചു. ക്യു.ആർ കോഡുകൾ സ്കാൻ ചെയ്യാനും വിവരങ്ങൾ കൈകാര്യം ചെയ്യാനും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന്, ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും അധികൃതർ വികസിപ്പിക്കും. ഇത് ഗതാഗത വകുപ്പിന്റെ ഡേറ്റാബേസുമായി നേരിട്ട് ബന്ധിപ്പിച്ച് ഗതാഗത നിയമലംഘനങ്ങൾ ആവർത്തിക്കുന്നവരെ കണ്ടെത്തുന്നതിനും സഹായിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..