ഉല്ലാസ്നഗർ : മുംബൈ നഗരസഭയിൽ ജോലി വാഗ്ദാനംചെയ്ത് എട്ടുലക്ഷം രൂപയുടെ തട്ടിപ്പുനടത്തിയ സ്ത്രീക്കെതിരേ വിത്തൽവാഡി പോലീസ് കേസെടുത്തു.
ഉല്ലാസ്നഗർ ക്യാമ്പ് നാലിലെ സായ്ലീല കെട്ടിടത്തിൽ താമസക്കാരിയായ അഞ്ജലി രാജാറാം മുനേശ്വറിന്റെ പേരിലാണ് പോലീസ് കേസെടുത്തത്. ഉല്ലാസ്നഗറിലെ ആഷേലെ ഗാവിൽ താമസക്കാരനായ ഗിരീഷ് നിംബ പവാറും ഇയാളുടെ അടുത്തബന്ധുവായ ജഗദീഷ് പവാറുമാണ് സ്ത്രീയുടെ തട്ടിപ്പിനിരയായത്.
തൊഴിൽരഹിതരായ ഇവർ 2021 ഏപ്രിൽമുതൽ ഫെബ്രുവരിവരെയുള്ള കാലയളവിൽ ഗൂഗിൾ പേ വഴി എട്ടുലക്ഷംരൂപ നൽകി. തുടർന്ന് അഞ്ജലി മുനേശ്വർ ഇവർക്ക് മുംബൈനഗരസഭയിൽ ജോലിക്കായുള്ള നിയമനക്കത്ത് നൽകി. എന്നാൽ നിയമനക്കത്തുമായി മുംബൈ നഗരസഭയിലെത്തിയപ്പോഴാണ് വ്യാജമാണെന്ന് മനസ്സിലായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..