കേത്കി ചിത്‌ലയ്ക്ക് ജാമ്യം


നവിമുംബൈ : എൻ.സി.പി. അധ്യക്ഷൻ ശരദ്പവാറിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ മോശം പരാമർശം നടത്തിയെന്ന കേസിൽ അറസ്റ്റിലായ മറാത്തി നടി കേത്കി ചിത്‌ലയ്ക്ക് താനെ കോടതി ജാമ്യം അനുവദിച്ചു. ഒരു മാസവും ഒമ്പതു ദിവസവും നീണ്ട കസ്റ്റഡിക്കുശേഷമാണ് കേത്കിക്ക്‌ ജാമ്യം ലഭിച്ചത്. 20,000 രൂപയുടെ ബോണ്ടിന്മേലാണ് ജസ്റ്റിസ് എച്ച്.എം. പട് വർധൻ ജാമ്യം അനുവദിച്ചത്. റബാലെ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കേത്കിക്ക്‌ നേരത്തേ ജാമ്യം ലഭിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപത്തിരണ്ടോളം എഫ്.ഐ.ആറുകളാണ് കേത്കിക്കെതിരേ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..