നവിമുംബൈ : മൂന്നരമാസത്തിനുശേഷം നവി മുംബൈയിൽ വീണ്ടും ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 26-നുശേഷം ഇതാദ്യമായാണ് കോർപ്പറേഷൻ പരിധിയിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്.
ഇതോടെ കോർപ്പറേഷനിൽ കോവിഡ് ബാധിച്ച് മരിച്ചവർ 2050 ആയി. കോർപ്പറേഷനിൽ കോവിഡ് വ്യാപനനിരക്ക് ഉയരുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണ്.
ജൂൺ 22-ന് 313 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 322 പേർ രോഗവിമുക്തരായി.
സക്രിയരോഗികളുടെ എണ്ണം 1838 ആയി ഉയർന്നു. രോഗബാധിതരിൽ ഭൂരിഭാഗവും വീട്ടിൽ ചികിത്സയിലാണ്. രോഗവ്യാപനനിരക്ക് ഉയരുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ മുഖാവരണം ധരിക്കണമെന്നും സാമഹികഅകലം പാലിക്കണമെന്നും കോർപ്പറേഷൻ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..