മുംബൈ : മലയാളം മിഷൻ ക്ലാസുകൾ പഴയതുപോലെ ക്ലാസുമുറികളിൽ നടത്തും. മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ കീഴിലുള്ള കൊളാബ-മാൻഖുർദ് മേഖല, സാക്കിനാക്ക-പവായ്-കിഴക്കൻ മേഖല, ബാന്ദ്ര-ദഹിസർ മേഖല, നവി മുംബൈ മേഖല, താനെ മേഖല, മുംബ്ര-ബദ്ലാപുർ മേഖല, പാൽഘർ-മീരാറോഡ് മേഖല, കൊങ്കൺ മേഖല, നാസിക് മേഖല എന്നീ ഒമ്പത് മേഖലകളിൽ ജൂൺ 26 മുതൽ പുതിയ ക്ലാസുകൾ ആരംഭിക്കും ഈ വർഷം മുതൽ മലയാളം മിഷൻ പഠിതാക്കളായി ചേരാൻ ആഗ്രഹിക്കുന്നവർ പഠന കേന്ദ്രവുമായോ മേഖലാ ഭാരവാഹികളുമായോ ചാപ്റ്റർ ഭാരവാഹികളുമായോ ബന്ധപ്പെടണം.
മലയാളം മിഷൻ ക്ലാസ് തുടങ്ങാൻ ആഗ്രഹിക്കുന്ന സംഘടനകളും മലയാളം മിഷൻ അധ്യാപകരായി സന്നദ്ധ സേവനമനുഷ്ടിക്കാൻ തയ്യാറുള്ളവരും മേഖലാ ഭാരവാഹികളുമായോ ചാപ്റ്റർ ഭാരവാഹികളുമായോ ബന്ധപ്പെടണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..