മുംബൈ വായനോത്സവം


വായനോത്സവത്തിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്യുന്നു

മുംബൈ : ഗ്രന്ഥശാലപ്രസ്ഥാനത്തിന് തുടക്കംകുറിച്ച പി.എൻ. പണിക്കരുടെ സ്മരണാർഥം കേരളീയ കേന്ദ്രസംഘടന വാഷിയിലെ കേരള ഹൗസിൽ വായനോത്സവം നടത്തി. ഭാഷാസംരക്ഷണസമിതിയുടെ ചെയർമാൻ ഡോ. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് കണക്കൂർ ആർ. സുരേഷ്‌കുമാർ, ടി. ശ്രീകുമാർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ഗ്രൂപ്പ് എ വിഭാഗത്തിൽ നടന്ന കവിതചൊല്ലൽ മത്സരത്തിൽ ഒന്നാംസ്ഥാനം വൈഗ ഷൈജുകുമാർ (എൻ.ബി.സി.സി.-കോപ്പർഖേർണെ), രണ്ടാംസ്ഥാനം സാഗരിക പിള്ളൈ (ഖാർഘർ കേരളസമാജം) എന്നിവർ കരസ്ഥമാക്കി.

വായനമത്സരത്തിൽ ഒന്നാംസ്ഥാനം ശ്രീലക്ഷ്മി മോഹൻദാസ് (എൻ.ബി.സി.സി-കോപ്പർഖേർണെ), പ്രസംഗമത്സരത്തിൽ ഒന്നാംസ്ഥാനം നിവേദ് നായർ (എൻ.ബി.കെ.എസ്-നെരുൾ) എന്നിവർക്ക്‌ ലഭിച്ചു. ഗ്രൂപ്പ് ബി വിഭാഗത്തിൽ കവിതചൊല്ലൽ ഒന്നാംസ്ഥാനം ദേവിക എസ്. നായർ (താരാപുർ മലയാളിസമാജം), രണ്ടാംസ്ഥാനം ധന്വിൻ ജെ.എൻ. (ടി.ടി.എഫ്.എ.സി-അണുശക്തി നഗർ) എന്നിവർക്ക് ലഭിച്ചു. വായനയിൽ ഒന്നാംസ്ഥാനം കൈലാസ്‌നാഥ് വേണുഗോപാൽ പിള്ള (കേരളസമാജം വസായ്-ഈസ്റ്റ്), രണ്ടാംസ്ഥാനം ഭാഗ്യലക്ഷ്മി സതീഷ് നായർ (എൻ.ബി.സി.സി-കോപ്പർഖേർണെ) എന്നിവർ നേടി. പ്രസംഗമത്സരത്തിൽ ഒന്നാംസ്ഥാനം ദിയ ദീപക് (എൻ.ബി.കെ.എസ്-നേരുൾ), രണ്ടാംസ്ഥാനം സിദ്ധാർഥ എം. (ടി.ടി.എഫ്.എ.സി-അണുശക്തി നഗർ) എന്നിവർ കരസ്ഥമാക്കി.

മലയാളം പ്രശ്നോത്തരിയിൽ ഒന്നാംസ്ഥാനം ഭാഗ്യലക്ഷ്മി സതീഷ് നായർ, ഭദ്രലക്ഷ്മി സതീഷ് നായർ (എൻ.ബി.സി.സി-കോപ്പർഖേർണെ) എന്നിവരുടെ ടീമും രണ്ടാംസ്ഥാനം ആരാധ്യ പിള്ളൈ, തൃഷ പിള്ളൈ (എൻ.ബി.സി.സി-കോപ്പർഖേർണെ) എന്നിവരുടെ ടീമും കരസ്ഥമാക്കി. വിജയികൾക്ക് സർട്ടിഫിക്കറ്റും കാഷ് അവാർഡും സമ്മാനിച്ചു. വായനാനുഭവം അവതരണത്തിൽ ധന്വിൻ ജെ.എൻ. (ടി.ടി.എഫ്.എ.സി-അണുശക്തി നഗർ), ജീന പിള്ള (ഖാർഘർ കേരളസമാജം) ഷീല എസ്. മേനോൻ (കേരളസമാജം ഡോംബിവലി) എന്നിവർ സമ്മാനാർഹരായി. ചലിച്ചിത്രതാരം ജയരാജ് വാര്യർ വേദിയിലെത്തി കുട്ടികളുമായി സംവദിച്ചു. കുട്ടികൾക്കുവേണ്ടി നടത്തിയ കഥാശില്പശാലയിൽ മുംബൈയിലെ കഥാകൃത്തുക്കൾ കുട്ടികളുമായി ഒത്തുചേർന്ന് കഥയെഴുത്തിന്റെ ബാലപാഠങ്ങൾ പങ്കുവെച്ചു. സുരേന്ദ്രബാബു, കെ.എ. കുറുപ്പ്, എം.ജി. അരുൺ തുടങ്ങി സാഹിത്യസാംസ്കാരിക മേഖലയിൽനിന്നുള്ളവർ സംസാരിച്ചു. ശശീന്ദ്രക്കുറുപ്പ് നന്ദി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..