മുംബൈ : മുഖ്യമന്ത്രി തങ്ങളുടെ സ്വന്തംപാർട്ടിയുടെ നേതാവായിട്ടുപോലും തങ്ങൾക്ക് അദ്ദേഹത്തെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ലെന്ന് ശിവസേനാ റിബൽ എം.എൽ.എ.മാർ പറയുന്നു. ‘മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ വാതിലുകൾ ഞങ്ങൾക്കുമുന്നിൽ എപ്പോഴും കൊട്ടിയടച്ച അവസ്ഥയിലായിരുന്നു. മുഖ്യമന്ത്രിയെ ഒരു തരത്തിലും ബന്ധപ്പെടരുതെന്ന് ചിലർക്ക് നിർബന്ധമുള്ള പോലെ. മുഖ്യമന്ത്രിയെ ലഭിക്കണമെങ്കിൽ അദ്ദേഹത്തോടൊപ്പമുള്ളവരെ വിളിക്കേണ്ട അവസ്ഥയാണ്. അവരാണെങ്കിൽ ഫോൺ എടുക്കുകയേ ഇല്ല. ഈ അവസ്ഥയിലാണ് രണ്ടരവർഷത്തോളം ഞങ്ങൾ കടന്നുപോയത്.’- തങ്ങൾ എന്തിന് ഈ രീതിയിലുള്ള തീരുമാനമെടുത്തുവെന്ന് റിബൽ എം.എൽ.എ. മാർ എഴുതിയ കത്തിൽ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ‘മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണോ വേണ്ടയോ എന്ന് തീരുമാനമെടുക്കുന്നത് അദ്ദേഹത്തിന് ചുറ്റുമുള്ളവരാണ്. എം.എൽ.എ. മാർ ആയിട്ടുപോലും മുഖ്യമന്ത്രിയെ കാണാൻ കഴിയാത്ത അവസ്ഥ. ഞങ്ങളുടെ മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ ധരിപ്പിക്കാൻ കഴിയുന്നില്ല. അതിനുള്ള ഫണ്ട് ഞങ്ങൾക്ക് ലഭിക്കുന്നില്ല. ജനങ്ങളോട് ഉത്തരംപറയാൻ സാധിക്കാത്ത അവസ്ഥ. ഈ സാഹചര്യത്തിൽ ഞങ്ങളെ കേൾക്കാനുള്ള ഒരാൾ ഏക്നാഥ് ഷിന്ദേ സാഹിബ് മാത്രമായിരുന്നു. ഈ അവസ്ഥയിൽനിന്ന് മാറണമെന്ന് ഞങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.’- റിബൽ എം.എൽ.എ. മാരുടെ കത്തിൽ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..