അംബേദ്കറുടെ കൈയെഴുത്ത് പ്രതികൾ സംരക്ഷിക്കാൻ എന്തു നടപടി സ്വീകരിച്ചുവെന്ന് കോടതി


മുംബൈ : ഭരണഘടനാശില്പി ബി.ആർ. അംബേദ്കറുടെയും സാമൂഹ്യപരിഷ്കർത്താവ് ജ്യോതിബാ ഫൂലെയുടെയും കൈപ്പടയിലെഴുതിയ രേഖകൾ സംരക്ഷിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്നറിയിക്കാൻ മഹാരാഷ്ട്ര സർക്കാരിനോടാവശ്യപ്പെട്ട് ബോംബൈ ഹൈക്കോടതി.

അംബേദ്കറുടെ രചനകൾ പ്രസിദ്ധീകരിക്കുന്ന പദ്ധതി മഹാരാഷ്ട്ര സർക്കാർ നിർത്തിവെച്ചെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കൈക്കൊണ്ട ഹർജി പരിഗണിക്കവെയാണിത്.

അംബേദ്കറുടെയും ഫൂലെയുടെയും കൈയെഴുത്ത് പ്രതികൾ ദക്ഷിണമുംബൈയിൽ ഒരു പഴയ കെട്ടിടത്തിലെ കുടുസ്സുമുറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് കോടതിയെ സഹായിക്കാൻ ചുമതലപ്പെടുത്തിയ അഭിഭാഷകൻ സ്വരാജ് ജാദവ് ധരിപ്പിച്ചിരുന്നു.

മൺസൂൺ കാലത്ത് ഇത് നശിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ഇതേത്തുടർന്നാണ് സ്വീകരിച്ച നടപടികൾകൂടി ഉൾപ്പെടുത്തി സത്യവാങ്മൂലം ഫയൽ ചെയ്യാൻ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടത്. ജസ്റ്റിസ് പി.ബി. വരാലെ, എസ്.ഡി. കുൽക്കർണി എന്നിവരങ്ങുന്ന ബെഞ്ചാണ് വിശദീകരണമാവശ്യപ്പെട്ടത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..