ഖാർഘറിലെ മത്സ്യവിപണി സ്ഥലംമാറ്റുന്നു


നവി മുംബൈ : ഖാർഘറിലെ മത്സ്യവിപണിയുടെ സ്ഥലംമാറ്റുന്നു. സെക്ടർ 20-ൽനിന്ന് ഇതേ നോഡിലുള്ള സെക്ടർ 14-ലേക്കാണ് മത്സ്യവിപണി മാറ്റുന്നത്. മത്സ്യവിപണിയിൽനിന്നുള്ള ദുർഗന്ധം കാരണം ജീവിതം ദുസ്സഹമാകുന്നുവെന്ന് കാണിച്ച് തദ്ദേശവാസികൾ വർഷങ്ങളായി പരാതി ഉന്നയിച്ചുവരികയായിരുന്നു.

ബി.ജെ.പി. ഖാർഘർ യൂണിറ്റ് മത്സ്യവിപണി മാറ്റാൻ സിഡ്‌കോ അധികൃതരിൽ പലതവണ സമ്മർദം ചെലുത്തിയിരുന്നുവെങ്കിലും നടന്നിരുന്നില്ല. ഖാർഘർ പൻവേൽ കോർപ്പറേഷന്റെ അധീനതയിൽ വന്നതോടെയാണ് മത്സ്യവിപണി മാറ്റുന്നകാര്യത്തിൽ തീരുമാനമായത്.

പൻവേൽ മുനിസിപ്പൽ കമ്മിഷണർ ഗണേഷ് ദേശ് മുഖ്, നഗരസഭാധ്യക്ഷൻ പരേഷ് താക്കൂർ എന്നിവർ മത്സ്യവിപണിക്കായി സെക്ടർ പതിനാലിൽ കണ്ടെത്തിയ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..