വീൽച്ചെയറിൽ വരാൻ വഴിയില്ലപൻവേൽ സ്റ്റേഷനിൽ രോഗികൾ വലയുന്നു


നവിമുംബൈ : വീൽച്ചെയറിൽ വരാൻ വഴിയില്ലാത്തതിനാൽ പൻവേൽ സ്റ്റേഷനിലെ ആറും ഏഴും പ്ലാറ്റ്‌ഫോമുകളിൽ വന്നിറങ്ങുന്ന രോഗികളും വൃദ്ധരും വലയുന്നു.

വന്നിറങ്ങുന്ന രോഗികളെയും അതുപോലെ നടക്കാൻ കഴിയാത്ത വൃദ്ധരെയും വീൽച്ചെയറിലിരുത്തി പോർട്ടർമാരുടെ സഹായത്താൽ ചുമന്ന് സ്റ്റേഷനു വെളിയിലെത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

ദിവസവും പതിനായിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന പൻവേൽപോലുള്ള വലിയ സ്റ്റേഷനിൽ ആറും ഏഴും പ്ലാറ്റ്‌ഫോമുകളിൽനിന്ന് പുറത്തേക്ക് വീൽച്ചെയർ തള്ളിക്കൊണ്ടുപോകാനുള്ള സംവിധാനമില്ലാത്തത് രോഗികൾക്കും നടക്കാൻ പ്രയാസമുള്ളവർക്കും ഏറെ പ്രയാസമുണ്ടാക്കുന്നതായി യാത്രക്കാർ കാലങ്ങളായി പരാതിപ്പെടുകയാണെങ്കിലും പരിഹാരമുണ്ടായില്ല.

സ്റ്റേഷനിലെ വീൽച്ചെയറുകൾ മിക്കതും ഉപയോഗിക്കാൻ പറ്റാത്തവിധം കേടായിക്കിടക്കുകയാണെന്നും ഒരു സന്നദ്ധസംഘടന നൽകിയ വീൽച്ചെയർമാത്രമാണ് ഉപയോഗപ്രദമായിട്ടുള്ളതെന്നും അടുത്തിടെ രോഗിയായ ബന്ധുവിനോടൊപ്പം സ്റ്റേഷനിൽ വന്നിറങ്ങിയ ഖാർഘർ നിവാസിയായ ജയപ്രകാശ് നായർ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..