അനധികൃതമായി മരം വെട്ടിയതിന് ആർ.എൽ.ഡി.എ.യ്ക്ക് ആറുകോടി പിഴ


ന്യൂഡൽഹി : അനധികൃതമായി മരങ്ങൾ വെട്ടിയതിന് വനംവകുപ്പ് റെയിൽ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റിക്ക് (ആർ.എൽ.ഡി.എ.) 5.93 കോടിരൂപ പിഴ ചുമത്തി.

ബിജ്വാസൻ മേഖലയിലെ 990 മരങ്ങൾ അനധികൃതമായി വെട്ടിയതിനാണ് വനംവകുപ്പ് നടപടിയെടുത്തത്.

ബിജ്വാസനിലെ ഫോറസ്റ്റ് ഗാർഡ് ബ്രഹ്മാനന്ദ് മാലിക് നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് നടപടിയെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു.

നാല് ഹെക്ടർ പ്രദേശത്തുണ്ടായിരുന്ന 990 മരങ്ങളാണ് വെട്ടിമാറ്റിയത്. മരം മുറിക്കുന്നത് ശ്രദ്ധയിൽപ്പെട്ട രണ്ടുപ്രദേശവാസികൾ ഡൽഹി പോലീസിനും വനംവകുപ്പിനും പരാതിനൽകിയതോടെയാണ് വിഷയം പുറത്തുവന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..