കടമുറിനൽകിയതിൽ അഴിമതി; അന്വേഷണമാരംഭിച്ച് ഗുരുഗ്രാം കോർപ്പറേഷൻ


ന്യൂഡൽഹി : കടമുറികൾ അനുവദിക്കുന്നതിലെ അഴിമതിയിൽ അന്വേഷണമാരംഭിച്ച് ഗുരുഗ്രാം മുനിസിപ്പൽ കോർപ്പറേഷൻ. 20 വർഷത്തിലേറെ കടമുറികൾ വാടകയ്ക്കെടുത്തവർക്ക് പ്രത്യേക നിരക്കിളവിൽ കട പതിച്ചുനൽകുന്ന സർക്കാർ പദ്ധതിയിലാണ് ക്രമക്കേട് നടന്നത്.

ഹരിയാണ മുഖ്യമന്ത്രിയുടെ ഈ പദ്ധതിക്കുകീഴിൽ കട അനുവദിക്കുന്നതിന് ഗുരുഗ്രാം കോർപ്പറേഷനിലെ താത്കാലിക ജീവനക്കാരൻ 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. കോർപ്പറേഷനിലെ മറ്റൊരു ജീവനക്കാരൻ ഉന്നതാധികാരികൾക്ക് പരാതി നൽകിയപ്പോഴാണ് സംഭവം പുറത്തായത്.

കോർപ്പറേഷൻ കമ്മിഷണർ മുകേഷ് കുമാർ അഹൂജയോട് വിഷയത്തിൽ അന്വേഷണം നടത്താൻ നഗര തദ്ദേശവകുപ്പ് ഉത്തരവിട്ടു.

അന്വേഷണം തുടങ്ങിയതായും കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകുമെന്നും കമ്മിഷണർ അറിയിച്ചു. സംഭവത്തിൽ താത്കാലിക ജീവനക്കാരനാണ് പ്രതിസ്ഥാനത്തുള്ളതെങ്കിലും മറ്റേതെങ്കിലും ഉദ്യോഗസ്ഥർക്ക് അഴിമതിയിൽ പങ്കുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.

കോർപ്പറേഷന്റെ വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദീർഘനാൾ വാടകയ്ക്കെടുത്തവർക്ക് നിരക്കിളവിൽ കടയനുവദിക്കാൻ പദ്ധതി അനുവദിച്ചിരുന്നത്.

കോർപ്പറേഷനുകീഴിൽ പദ്ധതിക്ക് അർഹരായ 1020 കടക്കാരാണുള്ളത്. ഇതുവരെ 180 കടകൾ മാത്രമാണ് ഉടമകൾക്ക് പതിച്ചുകൊടുത്തത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..