ഇന്റലിജൻസ് പൂർണപരാജയമെന്ന് പവാർ


മുംബൈ

: സ്വന്തം പാർട്ടിയിലെ നേതാവും അഭ്യന്തര വകുപ്പുമന്ത്രിയുമായ ദിലീപ് വത്സേ പാട്ടീലിനോട് ശരദ് പവാർ ചോദിച്ചത് നിങ്ങൾ ഉറങ്ങുകയായിരുന്നോ എന്നാണ്. ഒരു നേതാവ് ഏതാനും മന്ത്രിമാരും രണ്ട് ഡസനോളം എം.എൽ.എ. മാരുമായി സംസ്ഥാന അതിർത്തി കടന്നുപോയതും ഇവർ കഴിഞ്ഞ കുറേ ദിവസമായി നടത്തിവന്ന ഗൂഢാലോചനയും അഭ്യന്തരവകുപ്പ് അറിയാതെപോയതാണ് ശരദ് പവാറിനെ ചൊടിപ്പിച്ചത്.

രാഷ്ട്രീയവൃത്തങ്ങളെയാകെ അമ്പരിപ്പിച്ച നടപടി കൂടിയായി ഇത്. ബുധനാഴ്ച എൻ.സി.പി. നേതാക്കളെയും എം.എൽ.എ. മാരെയും വിളിച്ചു കൂട്ടി പവാർ ചർച്ചനടത്തിയിരുന്നു. ഇതിനിടയിലാണ് ഇന്റലിജൻസിന്റെ പൂർണ പരാജയത്തെക്കുറിച്ച് പവാർ പറഞ്ഞത്. ഇതിൽ അഭ്യന്തരവകുപ്പുമന്ത്രിക്കോ മറ്റുനേതാക്കൾക്കോ മറുപടിയില്ലായിരുന്നു.

ഒരു പാർട്ടിയിൽനിന്ന് ഇത്രയധികം എം.എൽ.എ. മാരെയും മന്ത്രിമാരെയും അടർത്തിമാറ്റുക എന്നത് ചെറിയ സംഭവമല്ല. അതിനുപിന്നിൽ ആഴ്ചകളും മാസങ്ങളുമായുള്ള പ്രവർത്തനമുണ്ടാകും. എന്നിട്ടും സംസ്ഥാന ഇന്റലിജൻസ്‌ വകുപ്പ് ഇതൊന്നും അറിഞ്ഞില്ലെന്ന് പറയുന്നതാണ് ഏറെ വിചിത്രം. അഭ്യന്തരവകുപ്പുമന്ത്രിയെക്കൂടാതെ എം.വി.എ. സഖ്യത്തിലെ പാർട്ടിനേതാക്കളും ഇതിന് ഉത്തരവാദികളാണെന്നാണ് ശരദ് പവാർ പറഞ്ഞത്. സംസ്ഥാനത്തെ തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽനിന്നെല്ലാം എം.എൽ.എ. മാർ മാറി ചിന്തിക്കുന്നു എന്ന വിവരം ശിവസേനയുടെ മുംബൈ നേതാക്കളിലേക്കെത്തിയില്ല. മാത്രമല്ല, ശിവസേനയുടെ ആസ്ഥാനമായ സേനാഭവൻ സ്ഥിതിചെയ്യുന്ന മാഹിം മണ്ഡലത്തിലെ എം.എൽ.എ. പോലും വിമതരുടെ കേന്ദ്രത്തിലേക്ക് പോയത് സേനയെ വാസ്തവത്തിൽ ഞെട്ടിച്ചു.

ദാദർ, ചെമ്പൂർ തുടങ്ങി പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലെ പ്രതിനിധികളും മറുപക്ഷത്താണെന്നത് പാർട്ടിയെ ഏറെ ക്ഷീണിപ്പിച്ചിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..