മുംബൈ : കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയസമ്മേളനം, ജൂൺ 25, 26, 27 തീയതികളിൽ, നാഗ്പുരിൽവെച്ച് നടക്കും. യോഗത്തിൽ ദേശീയ അധ്യക്ഷൻ ബി.സി. ഭാർട്ടിയ അധ്യക്ഷതവഹിക്കും. ദേശീയ സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ റിപ്പോർട്ട് അവതരിപ്പിക്കും.
രാജ്യത്തെ ചെറുകിട വ്യാപാര വ്യവസായ മേഖലയെ ബാധിക്കുന്ന ചെറുകിട-വിതരണ മേഖലയിലേക്കുള്ള കുത്തകകളുടെ കടന്നുകയറ്റം, ജി.എസ്.ടി. നിയമത്തിലെ അശാസ്ത്രീയമായ വകുപ്പുകൾമൂലം വ്യാപാരികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും സാമ്പത്തികനഷ്ടങ്ങളും പാദരക്ഷകൾ, തുണിത്തരങ്ങൾ എന്നിവയുടെ ജി.എസ്.ടി. നിരക്കുവർധന, മരുന്നുകൾ ഓൺലൈനായി നേരിട്ട് ഉപഭോക്താക്കൾക്ക് നൽകുന്നതിലെ നിയമലംഘനം, ജൂലായ് ഒന്നുമുതൽ നിലവിൽവരുന്ന പ്ലാസ്റ്റിക് നിരോധനം മൂലം ചെറുകിട വ്യാപാരികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ, അൺ ബ്രാൻഡഡ് ഭക്ഷ്യവസ്തുക്കൾക്കും അഞ്ചുശതമാനം ജി.എസ്.ടി. ചുമത്താനുള്ള നീക്കം, തുടങ്ങി നിരവധി വിഷയങ്ങളിൽ ഗൗരവതരമായ ചർച്ചകൾ നടത്തുകയും പരിഹാരത്തിനായുള്ള ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
യോഗത്തിൽവെച്ച് ദേശീയസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. വെങ്കിട്ടരാമ അയ്യർ, സംസ്ഥാന സെക്രട്ടറി ജനറൽ എസ്.എസ്. മനോജ് എന്നിവർ കേരളത്തെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..