കേരളീയ കേന്ദ്രസംഘടന : സമാജം അവസ്ഥ ചർച്ചചെയ്യാൻ യോഗം


മുംബൈ : കേരളീയ കേന്ദ്രസംഘടന മലയാളിസമാജങ്ങളുടെ അവസ്ഥ ചർച്ചചെയ്യാൻ യോഗം വിളിക്കുന്നു. എല്ലാ സമാജങ്ങളിൽനിന്നും രണ്ട് പ്രതിനിധികൾവീതം പങ്കെടുക്കണമെന്ന് കേരളീയ കേന്ദ്രസംഘടന അഭ്യർഥിച്ചിട്ടുണ്ട്. ജൂൺ 26 ഞായറാഴ്ച വൈകീട്ട് നാലുമണിക്ക് കേരള ഹൗസിലാണ് യോഗം നടക്കുക. ഇന്ന് ഏതാണ്ട് നൂറിനടുത്ത് മലയാളി സമാജങ്ങൾ മുംബൈയിലും പരിസരപ്രദേശങ്ങളിലുമായുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. അതിൽ പലതും നിർജീവമാണ്.

സജീവമായിരിക്കുന്നസമാജങ്ങൾ പോലും മൃതാവസ്ഥയിലെത്താൻ അധികനാൾ വേണ്ടിവരില്ല എന്നത് നിസ്തർക്കമായ കാര്യമാണ് .പ്രവർത്തനക്ഷമമായ പല സമാജങ്ങളുടെയും രേഖകൾ ചാരിറ്റി കമ്മിഷണരുടെ ഓഫീസിൽ ലഭ്യമല്ല. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഒരു ഡസനിലേറെ സംഘടനകളുടെ കോടിക്കണക്കിന് രൂപയുടെ ആസ്തികൾ അന്യാധീനപ്പെട്ടിരിക്കുന്നു. അത് നിസ്സംഗതയോടെ നോക്കിനിൽക്കുകയാണ് നമ്മൾ, ഇതിന്റെ ഭാഗമായാണ് യോഗം വിളിച്ചുചേർത്തതെന്ന് കേരളീയ കേന്ദ്രസംഘടന ജനറൽ സെക്രട്ടറി മാത്യുതോമസ് പറഞ്ഞു. വൈകുന്നേരം നാലുമണി മുതൽ ഏഴുമണിവരെയാണ് യോഗം നടക്കുക.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..