ക്വാഡാക് ടെക്നോസിസിന്റെ സാരഥികളായ ഹരീഷ് ആർ., യേശുദാസ് കെ.ജെ., ബിജു എം.എം. എന്നിവർ ചുപ്കർ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുന്നു
മുംബൈ : മലയാളികളുടെ സ്റ്റാർട്ടപ്പ് കമ്പനിയായ ക്വാഡാക് ടെക്നോസിസ് ‘ചുപ്കർ’ എന്ന പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി.
ഒരാളുടെ ഫോൺനമ്പർ, വിലാസം, ഇ-മെയിൽ വിലാസം തുടങ്ങിയ സ്വകാര്യവിവരങ്ങൾ മൂന്നാമതൊരാൾ അറിയാതെ മറ്റൊരാൾക്ക് ഡിജിറ്റലായി കൈമാറാൻ സഹായിക്കുന്നതാണ് ഈ ആപ്പ്.
ഈ ആപ്പ് മൊബൈൽഫോണിൽ ഡൗൺലോഡ് ചെയ്താൽ ഒരു ക്യു.ആർ. കോഡ് വഴി ഡേറ്റകൾ കൈമാറാൻ കഴിയുന്നു എന്നതാണ് ആപ്പിന്റെ പ്രത്യേകത എന്ന് കമ്പനി മാനേജിങ് ഡയറക്ടർ യേശുദാസ് കെ.ജെ. പറഞ്ഞു.
മൊബൈൽനമ്പർ കൈമാറാതെതന്നെ മറ്റൊരാളുടെ ഫോണിലേക്ക് വിവരങ്ങൾ നൽകാൻ കഴിയുമെന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. ഗൂഗിൾ പ്ലേസ്റ്റോറിൽ സൗജന്യമായി പുതിയ ആപ്പ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ കൈമാറാൻ കഴിയുന്ന പ്രീമിയം ആപ്ലിക്കേഷൻ ലഭ്യമാകണമെങ്കിൽ 111 രൂപയാണ് വില.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..