കാത്തിരുന്നു കാണാമെന്ന നിലപാടിൽ പുണെയിലെ ശിവസൈനികർ


പുണെ: തിരഞ്ഞെടുപ്പ് ചിഹ്നമായ അമ്പുംവില്ലും ഷിന്ദേ പക്ഷം അവകാശപ്പെടുന്നതരത്തിൽ പിളർപ്പിനെ നേരിടുന്ന പർട്ടിയിലെ പുതിയ സംഭവവികാസങ്ങളെ കാത്തിരുന്നു കാണാമെന്ന എന്നനിലപാടിൽ പുണെയിലെ ശിവസൈനികർ. പുണെജില്ലയിലെ മിക്കപ്രദേശങ്ങളിലും ശിവസേനയുടെ സ്വാധീനം അവസാനിപ്പിക്കാൻ ഘടക കക്ഷിയായ എൻ.സി.പി. അവരുടെ ഭരണസ്വാധീനം ഉപയോഗിക്കുന്നുണ്ടെന്ന പരാതിശക്തമാണ്.

മിക്കവരും ഏക്‌നാഥ്ഷിന്ദേയുടെ നിലപാടിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും താക്കറെ കുടുംബത്തിനെ കൈയൊഴിയാനുള്ള പ്രയാസവും അവർ പ്രകടിപ്പിച്ചു. എന്നാൽ ഹിന്ദു ഹൃദയസമ്രാട്ട് എന്നറിയപ്പെടുന്ന ബാൽ താക്കറെയെ എല്ലാകാലവും തള്ളിപ്പറഞ്ഞിട്ടുള്ള എൻ.സി.പി. യും കോൺഗ്രസുമായുള്ളസഖ്യം അവസാനിപ്പിക്കണമെന്ന ഷിന്ദേയുടെ ആവശ്യത്തെ മിക്കവരും പിന്തുണയ്ക്കുന്നുണ്ട്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും (എൻ.സി.പി.) ശിവസേനയും കാലാകാലങ്ങളായി പുണെജില്ലയിലെ മിക്ക പ്രദേശങ്ങളിലും പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ പരസ്പര വൈരികളാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ എൻ.സി.പി. യെ എതിർത്ത് ശിവസേനയുടെ ഒട്ടേറെ പ്രാദേശികനേതാക്കൾ അവരുടെ സ്വാധീനം തെളിയിച്ചിരുന്നു. എന്നാൽ മഹാവികാസ് അഘാഡി (എം.വി.എ.) സർക്കാരിന്റെ രൂപവത്കരണം ഈ നേതാക്കളെ ഒരുവലിയ പ്രതിസന്ധിയിലാണ് എത്തിച്ചിട്ടുള്ളത്. ഏറെക്കാലമായി ശിവസേനയുടെ സ്വാധീനം ഉണ്ടായിരുന്ന പുണെജില്ലയിലെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും ഇപ്പോൾ എൻ.സി.പി.യുടെ നിയന്ത്രണത്തിലാണ്. സേനയിൽനിന്ന് എൻ.സി.പി. പിടിച്ചെടുത്ത ചാക്കൻ വ്യാവസായികമേഖലയിലാണ് ഇരു പാർട്ടികളും തമ്മിലുള്ള സംഘർഷങ്ങൾ ആദ്യംപ്രകടമായത്. ഈ വർഷം ആദ്യം തിരഞ്ഞെടുപ്പ് നടന്ന നിരവധി ഗ്രാമപ്പഞ്ചായത്തുകളിലും ഇരുപാർട്ടികളും തമ്മിലുള്ള സംഘർഷം പുറത്തുവന്നിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..