കർണാടകയേയും മധ്യപ്രദേശിനേയുംപോലെ മഹാരാഷ്ട്രയും


മുബൈ : മഹാരാഷ്ട്ര ഇപ്പോൾ നേരിടുന്ന രാഷ്‌ട്രീയ അനിശ്ചിത്വം മുമ്പ്‌ കർണാടകയിലും മധ്യപ്രദേശിലും ഉണ്ടായിട്ടുണ്ട്‌.

2019- ൽ കർണാടകയിൽ മൂന്നാഴ്ചയോളമാണ് ഇത്തരത്തിൽ രാഷ്ട്രീയ അനിശ്ചിതത്വം നീണ്ടുനിന്നത്. അവിടെ വിമതരായി രംഗത്തുവന്ന എം.എൽ.എ. മാർ അയോഗ്യത നടപടി മുന്നിൽക്കണ്ട് രാജിനൽകിയെങ്കിലും സ്പീക്കർ അംഗീകരിക്കാതിരുന്നതോടെ അവർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതി ഇടപെട്ടതോടെ സ്പീക്കർ ഇവരുടെ രാജി അംഗീകരിച്ചു.

14 കോൺഗ്രസ് എം.എൽ.എ. മാരും മൂന്ന് ജനതാദൾ എം.എൽ.എ. മാരും രാജിവെച്ചതോടെ സഭയുടെഅംഗബലം കുറഞ്ഞ സാഹചര്യത്തിലായിരുന്നു അവിടെ വോട്ടെടുപ്പ് നടന്നത്.

മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിശ്വാസവോട്ടെടുപ്പിൽ തോൽക്കുകയായിരുന്നു. 2020- ൽ മധ്യപ്രദേശിൽ കമൽനാഥ് സർക്കാർ 15 മാസത്തെ ഭരണത്തിനൊടുവിൽ വിമത നീക്കത്തെ തുടർന്ന് രാജി വെയ്ക്കേണ്ടിവന്നു. ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വം അംഗീകരിച്ച് 22 കോൺഗ്രസ് എം.എൽ.എ.മാർ ബി.ജെ.പി. യിലേക്ക് മാറിയതോടെയാണ് അവിടെ രാഷ്ട്രീയഅനശ്ചിതത്വം സംജാതമായത്.

ഈ എം.എൽ.എ. മാർ രാജിവെച്ചതോടെ അവിടേയും സഭയുടെ അംഗബലം കുറഞ്ഞിരുന്നു. വിശ്വാസവോടെട്ടുപ്പിൽ പരാജയപ്പെട്ടതോടെ കമൽനാഥ് മുഖ്യമന്ത്രി പദം രാജിവെച്ചു.

മഹാരാഷ്ട്രയിൽ ഇതിന് മുമ്പ് സഭയിൽ ബലപരീക്ഷണം നടന്നത് 1978- ലായിരുന്നു. അന്ന് കോൺഗ്രസ് സർക്കാരിനെ മറിച്ചിട്ട് ശരദ്പവാർ സംസ്ഥാനത്ത് മുഖ്യമന്ത്രിയായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..