മുംബൈ : കേരളത്തിൽനിന്ന് മുംബൈയിലേക്കുള്ള നേത്രാവതി എക്സ്പ്രസിലെ എ.സി. കോച്ചിൽനിന്ന് യാത്രക്കാരന്റെ മൊബൈൽഫോണും പണവും കവർന്നു. തലശ്ശേരിയിൽനിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്ന കണ്ണൂർ പാനൂർ സ്വദേശിയായ അഷറഫ് അമ്മക്കോത്തിന്റെ മൊബൈൽഫോണാണ് നഷ്ടമായത്.
ജൂൺ 23 -ന് തലശ്ശേരിയിൽനിന്ന് തീവണ്ടിയിലെ ബി ഒന്ന് കോച്ചിൽ കയറിയ അദ്ദേഹം മംഗളൂരു കഴിഞ്ഞാണ് ഉറങ്ങിയത്. ഫോണും പഴ്സും ബാഗിനുള്ളിലാണ് വെച്ചിരുന്നത്. ഗോവയിലെത്തി സമയം നോക്കാനായി മൊബൈൽ ഫോൺ നോക്കുമ്പോഴാണ് മോഷണവിവരം അറിയുന്നത്. 13,000 രൂപ വിലയുള്ള ഫോണും പഴ്സിൽനിന്ന് 4,000 രൂപയുമാണ് നഷ്ടമായത്. അംഗപരിമിതയായ മകൾക്ക് കൃത്രിമക്കാൽ വാങ്ങുന്നതിന്റെ ഭാഗമായാണ് അദ്ദേഹം മുംബൈയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. മോഷണം സംബന്ധിച്ച് റെയിൽവേ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..