ഭീമ കൊറെഗാവ് അന്വേഷണ കമ്മിഷന്റെ കാലാവധി ഡിസംബർ 31 വരെ നീട്ടി


പുണെ : ഭീമ കൊറെഗാവ് അന്വേഷണ കമ്മിഷന്റെ കാലാവധി മഹാരാഷ്ട്ര സർക്കാർ വീണ്ടും നീട്ടി നൽകി. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച ഉത്തരവ് ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ചു. ഈ ഉത്തരവ് പ്രകാരം 2022 ഡിസംബർ 31 വരെ കമ്മിഷന് ആറുമാസത്തെ സമയം നീട്ടിനൽകി.

2018 ജനുവരി ഒന്നിന് ഭീമ കൊറെഗാവ് യുദ്ധത്തിന്റെ 200-ാം വാർഷികത്തിൽ ഉണ്ടായ അക്രമത്തിലേക്ക് നയിച്ച സംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിക്കുന്നതിനായി 2018 ഫെബ്രുവരി ഒമ്പതിനാണ് വിരമിച്ച ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ജെ.എൻ. പട്ടേലിന്റെയും മുൻ ചീഫ് സെക്രട്ടറി സുമിത് മാലിക്കിന്റെയും നേതൃത്വത്തിൽ രണ്ടംഗ കമ്മിഷൻ സംസ്ഥാന സർക്കാർ രൂപവത്കരിക്കുന്നത്.

റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷന് തുടക്കത്തിൽ നാലുമാസം സമയം നൽകിയിരുന്നുവെങ്കിലും കമ്മിഷന്റെ കാലാവധി പലതവണ നീട്ടി നൽകുകയായിരുന്നു.

ജൂൺ 30-ന് കാലാവധി അവസാനിക്കാനിരിക്കെയാണ് വീണ്ടും ആറുമാസംകൂടി കമ്മിഷന് നീട്ടിനൽകിയത്. പോലീസ്, റവന്യൂ ഉദ്യോഗസ്ഥരും ഏതാനും പ്രമുഖ രാഷ്ട്രീയനേതാക്കളും ഉൾപ്പെടെയുള്ള 15-ഓളം സാക്ഷികളെകൂടി വിസ്തരിക്കാനുള്ളതിനാൽ ആറുമാസംകൂടി കാലാവധി കൂട്ടിത്തരണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടതനുസരിച്ചാണ് സംസ്ഥാന സർക്കാർ ഈവർഷം ഡിസംബർ 31 വരെ കമ്മിഷന് കാലാവധി നീട്ടിനൽകിയത്. ഈ കാലയളവിൽ അന്തിമറിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..