ലോകോത്തര റൈഫിൾ ഷൂട്ടിങ് റെയ്‌ഞ്ച്‌ ഷൈനിവിൽസൺ ഉദ്‌ഘാടനം ചെയ്തു


പിള്ളൈ കോളേജിന്റെ രസായനി കാമ്പസിലെ റൈഫിൽ ഷൂട്ടിങ് റെയ്‌ഞ്ച് ഉദ്ഘാടനം ചെയ്തശേഷം മുൻ ഒളിമ്പ്യൻ ഷൈനി വിൽസൺ റൈഫിൾ ഷൂട്ടിങ് നടത്തുന്നു

നവി മുംബൈ : പിള്ളൈ കോളേജിന്റെ രസായനി കാമ്പസിൽ ലോകോത്തര റൈഫിൽ ഷൂട്ടിങ് റെയ്‌ഞ്ച് മുൻ ഒളിമ്പ്യൻ ഷൈനി വിൽസൺ ഉദ്ഘാടനം ചെയ്തു. ഈ ഷൂട്ടിങ് റെയ്‌ഞ്ചിൽനിന്നും താമസിയാതെ തന്നെ ഒളിമ്പിക്സിൽ വരെ പങ്കെടുക്കാൻ കഴിവുള്ളവർ ഉദയം കൊള്ളുമെന്ന് ഷൈനി ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിരവധി കായികതാരങ്ങളും ഷൂട്ടിങ് താരങ്ങളും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഒളിമ്പ്യൻ ഷൂട്ടർ അയോണിക പോൾ, ഷൂട്ടിങ്ങിൽ ദേശീയ റെക്കോഡ് നേടിയ കിരൺ ജാധവ്, ജില്ലാ സ്പോർട്‌സ് ഓഫീസർ രവീന്ദ്ര നായിക്, പിള്ളൈ ഗ്രൂപ്പ് സി.ഇ.ഒ. ഡോ. കെ.എം. വാസുദേവൻ പിള്ള, ഡെപ്യൂട്ടി സി.ഇ.ഒ. പ്രണവ്പിള്ള എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..