ഹിൽഗാർഡൻ അയ്യപ്പഭക്ത സംഘം പുസ്തകവിതരണം നടത്തി


താനയിലെ കൊങ്കിണിപ്പാടയിലുള്ള മുനിസിപ്പാലിറ്റി സ്കൂളിൽ കുട്ടികൾക്ക് ആവശ്യമായ പഠനസാമഗ്രികളുടെ വിതരണം ഹിൽ ഗാർഡൻ അയ്യപ്പഭക്ത സംഘം പ്രവർത്തകർ നിർവഹിക്കുന്നു

താനെ : താനെയിലെ കൊങ്കിണിപ്പാടയിലുള്ള മുനിസിപ്പാലിറ്റി സ്കൂളിൽ കുട്ടികൾക്ക് ആവശ്യമായ പഠനസാമഗ്രികൾ, നോട്ടുബുക്ക് എന്നിവ ഹിൽ ഗാർഡൻ അയ്യപ്പഭക്തസംഘം വിതരണംചെയ്തു. ഏതാണ്ട് പന്ത്രണ്ടിൽക്കൂടുതൽ വർഷങ്ങളായി ഭക്തസംഘം ഇവ വിതരണം ചെയ്യുന്നുണ്ട്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന്‌വരുന്ന കുട്ടികൾപഠിക്കുന്ന എട്ടാം ക്ളാസുവരെയുള്ള ഈ സ്കൂളിൽ ഏതാണ്ട് 185 കുട്ടികളോളം പഠിക്കുന്നുണ്ട്. ഈ വർഷത്തെ പഠനോപകരണങ്ങളുടെയും, പുസ്തകങ്ങളുടെയും വിതരണം ശനിയാഴ്ച രാവിലെ നടത്തിയപ്പോൾ നാട്ടുകാരും, അധ്യാപകരും, അഭ്യൂദയകാംക്ഷികളും ഇതിൽ പങ്കെടുത്തിരുന്നു.

ഹിൽ ഗാർഡൻ അയ്യപ്പഭക്ത സംഘം കഴിഞ്ഞവർഷങ്ങളിൽ 5000 ലിറ്ററിന്റെ ഒരു വാട്ടർടാങ്കും അതിന്റെ അനുബന്ധ ഉപകരണങ്ങളും, ഓൺലൈൻ പഠനത്തിനായി എൽ.ഇ.ഡി. ടി.വി.യും നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..