നവിമുംബൈ : നവിമുംബൈയിലെ സിഡ്കോ മേഖലയിൽ ജലവിതരണത്തിൽ 25 ശതമാനത്തിന്റെ നിയന്ത്രണം. നവിമുംബൈയിലേക്ക് ജലവിതരണം നടത്തുന്ന അണക്കെട്ടുകളിൽ ജലവിതാനം മുൻവർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണമേർപ്പെടുത്തുന്നത്. ഖാർഘർ, ഉൽവെ, തലോജ, കലംബൊലി, ദ്രോണഗിരി എന്നീ മേഖലകളിൽ ജൂൺ 27 മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരേയാണ് ജലവിതരണത്തിൽ നിയന്ത്രണമേർപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾ വെള്ളം സൂക്ഷിച്ചുപയോഗിക്കണമെന്ന് സിഡ്കോ ജലവിതരണവിഭാഗം അറിയിച്ചു.
സിഡ്കോവിന്റെ കീഴിലുള്ള ഹെത്വാനെ അണക്കെട്ട്, എൻ.എം.എം.സി. യുടെ കീഴിലുള്ള മോർബെ അണക്കെട്ട്, എം.ഐ.ഡി.സി. യുടെ ബാർവി അണക്കെട്ട്, എം.ജെ.പി. യുടെ പാതാളഗംഗ അണക്കെട്ട് എന്നിവിടങ്ങളിൽനിന്നാണ് നവിമുംബൈയിലേക്ക് ജലവിതരണം നടത്തുന്നത്. അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്ത് സീസണിൽ ലഭിക്കേണ്ട മഴയുടെ പത്തുശതമാനം പോലും ലഭിക്കാത്ത സാഹചര്യത്തിൽ ജലവിതാനത്തിൽ ഗണ്യമായ കുറവുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..