സിഡ്‌കോ ഭവനപദ്ധതിക്ക് എസ്.ബി.ഐ.യുടെ 5000 കോടി വായ്പ


നവിമുംബൈ : പ്രധാനമന്ത്രി ആവാസ് യോജനയ്ക്കുകീഴിൽ നവിമുംബൈ മേഖലയിൽ സിഡ്‌കോ നടപ്പാക്കുന്ന മെഗാ ഭവനപദ്ധതിക്ക്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 5000 കോടി രൂപയുടെ വായ്പ നൽകുന്നു. ആറുശതമാനം പലിശനിരക്കിലുള്ള വായ്പയ്ക്കായി സിഡ്‌കോ എസ്.ബി.ഐ.യുമായി കരാറിൽ ഒപ്പുവെച്ചു.

നവിമുംബയുടെ വിവിധ ഭാഗങ്ങളിലായി 1.12 ലക്ഷം ഫ്ളാറ്റുകളാണ് സിഡ്‌കോ നിർമിക്കുന്നത്. ഇന്ത്യയിലെ ഏറ്റവുംവലിയ ഭവന പദ്ധതിയാണിത്. മൂന്നുഘട്ടങ്ങളിലായാണ് ഭവനപദ്ധതി നടപ്പാക്കുക. ഒന്നാംഘട്ടത്തിലെ 23,500 ഫ്ളാറ്റുകൾ പൂർത്തിയായിക്കഴിഞ്ഞു. 67,000 ഫ്ളാറ്റുകളുടേയും 1100 കടകളുടേയും നിർമാണം വിവിധഘട്ടത്തിലാണ്.

മൂന്നാംഘട്ടത്തിൽ അടുത്തവർഷം 22,000 ഫ്ളാറ്റുകൾ നിർമിക്കും. സ്വയംപര്യാപ്തമായ വികസന പ്രവർത്തനങ്ങളാണ് സിഡ്‌കോ ഏറ്റെടുത്ത് നടത്തുന്നത്. അവിചാരിതമായി ഉണ്ടായേക്കാവുന്ന ചെലവുകൾക്കും സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്നതിനുമായാണ് എസ്.ബി. ഐ.യിൽനിന്നുള്ള സഹായം തേടിയിരിക്കുന്നത് സിഡ്‌കോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സഞ്ജയ് മുഖർജി പറഞ്ഞു.

ഫ്ളാറ്റുകളിൽ 35 ശതമാനം സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്കും 15 ശതമാനം കുറഞ്ഞ വരുമാനക്കാർക്കുമായി നീക്കിവെക്കും. ബാക്കിയുള്ളവ വിപണിവിലയ്ക്ക് പൊതുജനങ്ങൾക്ക് വില്പന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..